ഷാർജ: എമിറേറ്റിലെ പ്രശസ്തമായ ഈന്തപ്പഴമേളയ്ക്ക് തുടക്കമായി. വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രാദേശിക കർഷകർ ഒന്നിക്കുന്ന മേളയാണ് ദൈദില്‍ നടക്കുന്ന ഈന്തപ്പഴമേള. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയാണ് എല്ലാവർഷവും ഈന്തപ്പഴമേള സംഘടിപ്പിക്കുന്നത്. ആറാമത് എഡിഷനായ ഇത്തവണത്തെ മേളയില്‍ 50 ലേറെ വ്യത്യസ്ത ഇനങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ഷാർജ എക്സ്പോ സെന്‍ററില്‍ ഞായറാഴ്ച വരെയാണ് മേള.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ചെയർമാന്‍ അബ്ദുളള സുല്‍ത്താന്‍ അല്‍ ഒവൈസ്, ഷാർജ വില്ലേജ് അഫയേഴ്സ് ആന്‍റ് സബേർബ് വിഭാഗം തലവന്‍ ഷെയ്ഖ് മാജിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ സാഖർ അല്‍ ഖാസിമി തുടങ്ങിയവരുടെ സാന്നദ്ധ്യത്തിലാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടന ദിവസം തന്നെ നിരവധി പേരാണ് പ്രദർശനം കാണാനും ഈന്തപ്പഴം വാങ്ങാനുമായി എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.