ന്യൂഡല്‍ഹി: രാജ്യത്തെ യോഗ്യരായ നാലു കോടിയാളുകള്‍ കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിന്‍ എടുക്കാത്ത ആളുകളുടെ എണ്ണവും ശതമാനത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ലോക്സഭയില്‍ ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയത്.
ജൂലൈ 18 വരെയുള്ള കണക്കാണിത്. അതേസമയം ഇന്ത്യയിലെ 98 ശതമാനം പേര്‍ ഒരു ഡോസും 90 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് 1,78,38,52,566 വാക്സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍ക്കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
രാജ്യത്തെ മുതിര്‍ന്ന പൗരമാരില്‍ 98 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരാണ്. ഇവരില്‍ 90 ശതമാനവും രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണ്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് വാക്സിനേഷന്‍ അമൃത് മഹോതവ്' എന്ന പേരില്‍ ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍ക്കി വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.