ഹൈനാന്‍: ചൈന അവരുടെ നിര്‍മാണത്തിലിരിക്കുന്ന ബഹിരാകാശ നിലയത്തിനായുള്ള ആദ്യ ലാബ് മൊഡ്യൂള്‍ വിക്ഷേപിച്ചു. ചൈനയുടെ തെക്കന്‍ ദ്വീപ് പ്രവിശ്യയായ ഹൈനാന്‍ തീരത്തുള്ള വെന്‍ചാങ് ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് 5 ബി വൈ 3 എന്ന ബഹിരാകാശ പേടകം കുതിച്ചുയര്‍ന്നത്. ആദ്യ ലാബ് മൊഡ്യൂള്‍ വിജയകരമായി വിക്ഷേപിച്ചതിനാല്‍ ചൈന അതിന്റെ ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള പാതയിലാണെന്ന് സര്‍ക്കാര്‍ നടത്തുന്ന പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.
ചൈന മനീട് സ്‌പേസ് ഏജന്‍സിയുടെ നേതൃത്വത്തിലാണ് ബിഹിരാകാശ നിലയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ടിയാന്‍ഗോങ് എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മൂന്നംഗ ടെക്‌നിക്കല്‍ ടീമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബഹിരാകാശത്തുള്ളത്.
അത്യാധുനിക സാങ്കേതിക വിദ്യകള്‍, നൂതനമായ ഡിസൈന്‍ എന്നിവയാണ് ബഹിരാകാശ നിലയത്തിലെ വെന്റിയന്‍ ലാബിന്റെ പ്രത്യേകത. ഒരു ക്രൂ വര്‍ക്കിംഗ് കമ്പാര്‍ട്ട്‌മെന്റ്, ഒരു എയര്‍ലോക്ക് ക്യാബിന്‍, ഒരു അണ്‍പ്രഷറൈസ്ഡ് സര്‍വീസ് മൊഡ്യൂള്‍ എന്നീ മൂന്ന് ഭാഗങ്ങള്‍ നിലയത്തിനുണ്ട്. ബഹിരാകാശത്ത് നിന്ന് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളെ പിടിച്ചെടുക്കാന്‍ ഇതിന് കഴിവുണ്ട്. അത് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ഇത് അശങ്കപ്പെടുത്തുന്നുണ്ട്.
ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപദത്തിലൂടെ സഞ്ചരിക്കുന്നു എന്നതാണ് ചൈനീസ് ബഹിരാകാശ നിലയത്തിന്റെ പേത്യകത. ഒട്ടേറെ രാജ്യങ്ങളുടെ സഹായം ചൈനയുടെ ബഹിരാകാശ നിലയത്തിനുണ്ട്. നിലവിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാലാവധി ഏറെക്കുറെ തീരാറായതിനാല്‍ വരും കാലത്ത് ശൂന്യാകാശത്തെ ഏക ബഹിരാകാശ നിലയമായി ചൈനയുടെ ടിയാന്‍ഗോങ് മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.