ഇന്ധന വില കൂടുന്നു, അടുത്ത ടേമില്‍ സ്കൂള്‍ ബസ് ഫീസ് വർദ്ധിക്കുമെന്ന് ആശങ്ക

ഇന്ധന വില കൂടുന്നു, അടുത്ത ടേമില്‍ സ്കൂള്‍ ബസ് ഫീസ് വർദ്ധിക്കുമെന്ന് ആശങ്ക

ദുബായ്: യുഎഇയില്‍ ഇന്ധന വില വർദ്ധനവ് സ്കൂള്‍ ബസ് ഫീസ് വർദ്ധനവിലേക്ക് വഴിവയ്ക്കുമെന്ന് ആശങ്ക. പുതിയ ടേം ആരംഭിക്കുന്ന സെപ്റ്റംബറില്‍ സ്കൂള്‍ ബസ് ഫീസ് വർദ്ധിപ്പിക്കണമെന്ന് സ്കൂളുകള്‍ക്ക് ഗതാഗത സേവനം നല്‍കുന്ന വാഹനകമ്പനികള്‍ ആവശ്യമുന്നയിച്ച് കഴിഞ്ഞുവെന്നാണ് വിവിധ മാധ്യമറിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗതാഗതവുമായി ബന്ധപ്പെട്ട ബിസിനസുകളിലെല്ലാം ഇന്ധനവില വർദ്ധനവിന്‍റെ പശ്ചാത്തലത്തില്‍ ചെലവ് വർദ്ധിച്ചിട്ടുണ്ട്. സ്കൂള്‍ ബസിന്‍റെ കാര്യത്തിലും സമാന സാഹചര്യമാണുളളതെന്നും സ്വകാര്യ ഗതാഗതകമ്പനികള്‍ നടത്തുന്നവർ പറയുന്നു.
ഇന്ധനവിലയിലുണ്ടാകുന്ന വർദ്ധനവിന് ആനുപാതികമായി ബസ് ഫീസ് വർദ്ധിപ്പിക്കാനുളള അനുമതി നല്‍കണമെന്ന് അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിനോട് അഭ്യർത്ഥിക്കുകയല്ലാതെ മാർഗമില്ലെന്ന് അബുദബി ഷൈനിംഗ് സ്റ്റാർ ഇന്‍റർനാഷണല്‍ പ്രിന്‍സിപ്പല്‍ അഭിലാഷ സിംഗ് ഖലീജ് ടൈംസിനോട് പ്രതികരിച്ചു.

ഇന്ധനവിലയിലുണ്ടാകുന്ന വർദ്ധനവ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബയോഫ്യൂവല്‍ ഉള്‍പ്പെടെ ദീർഘകാലത്തേക്കുളള പരിഹാരമാർഗങ്ങളെ കുറിച്ച് പഠിക്കുകയാണെന്നും ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൂപ്പ് സിഇഒ പൂനിത് എം കെ വാസു പറയുന്നു.
അതേസമയം ബസ് ഫീസ് വർദ്ധിപ്പിക്കുമോയെന്നുളള ആശങ്കയില്‍ തന്നെയാണ് രക്ഷിതാക്കള്‍. നിലവില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയിലുണ്ടായ നേരിയ വർദ്ധനവ് തന്നെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണുളളത്. അതോടൊപ്പം ബസ് ഫീസ് കൂടി വർദ്ധിപ്പിച്ചാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നുതന്നെയാണ് പല രക്ഷിതാക്കളുടെയും പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.