ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഇരുത്തണം: പുതിയ നിര്‍ദേശവുമായി പാഠ്യപദ്ധതി പരിഷ്‌കരണ സമിതി

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഇരുത്തണം: പുതിയ നിര്‍ദേശവുമായി പാഠ്യപദ്ധതി പരിഷ്‌കരണ സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശവുമായി പാഠ്യപദ്ധതി പരിഷ്‌കരണ സമിതി. പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌ക്കരണ സമിതിയുടെ ചര്‍ച്ചക്കായുള്ള കരട് റിപ്പോര്‍ട്ടിലാണ് ഇത്തരത്തിലുള്ള നിര്‍ദേശം ചേര്‍ത്തിരിക്കുന്നത്. കുട്ടികളെ ഇടകലര്‍ത്തി ഇരുത്തുന്നതിലൂടെ ലിംഗ സമത്വം ഉറപ്പാക്കാനാകുമെന്നാണ് വാദം.

എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. മിക്‌സ്ഡ് സ്‌കൂളുകളില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ജന്റര്‍ യൂണിഫോം നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. ലിംഗ നീതിക്കായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചര്‍ച്ചയാക്കണമെന്നാണ് നിര്‍ദേശം.

കരട് റിപ്പോര്‍ട്ടിന്മേല്‍ പാഠ്യപദ്ധതി ചട്ട കൂട് പരിഷകരണത്തിനുള്ള വിദഗ്ധ സമിതിയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ആദ്യ യോഗത്തില്‍ കരടു ചര്‍ച്ചയായി. അതേസമയം ചില അംഗങ്ങള്‍ ഇത് വിവാദം ആകാന്‍ ഇടയുണ്ടെന്നു അഭിപ്രായപ്പെട്ടു.

പൊതു വിദ്യാഭ്യാസ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് സമിതിയില്‍ ഉള്ളത്. സമിതി കരട് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ചെയ്താണ് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.