വിദേശത്ത് കോഴ്‌സ് പൂര്‍ത്തിയാക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പിന് അനുമതി

വിദേശത്ത് കോഴ്‌സ് പൂര്‍ത്തിയാക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പിന് അനുമതി

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന കോഴ്സ്‌ പൂര്‍ത്തിയാക്കിയ മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അനുമതി. പ്രാക്‌ടിക്കല്‍, ക്ലിനിക്കൽ പരിശീലനത്തിനുള്ള രണ്ടു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഇന്ത്യയില്‍ നടത്താനാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കിയത്.

2022 ജൂണ്‍ 30 ന് മുന്‍പ് കോഴ്‌സ് പൂര്‍ത്തിയാക്കി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കാണ് ഒറ്റത്തവണത്തെ ഈ ഇളവ് ബാധകമെന്ന് മെഡിക്കല്‍ കമ്മിഷന്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ് നടപടി.

ഉക്രെയിന്‍, ചൈന എന്നിവിടങ്ങളില്‍ നിന്ന് റഷ്യന്‍ അധിനിവേശം, കോവിഡ് തുടങ്ങിയവ മൂലം ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന, കോഴ്‌സ് പൂര്‍ത്തിയാക്കിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കും. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവിടത്തെ പ്രതിസന്ധി കാരണം നഷ്‌ടമായ ക്ലിനിക്കൽ പരിശീലനം അടക്കം നേടാന്‍ അവസരം നല്‍കുന്ന രണ്ടു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കേണ്ടത്.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ മനസിലാക്കാനുള്ള പ്രായോഗിക പരിശീലനം കൂടിയാണിത്. രണ്ടു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാലേ ഇന്ത്യയില്‍ പ്രാക്‌ടീസ് ചെയ്യാനുള്ള രജിസ്‌ട്രേഷന്‍ ലഭിക്കൂ. ചൈനയിലും ഉക്രെയിനിലും പഠിച്ച 2017 വരെയുള്ള എം.ബി.ബി.എസ് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനം ഗുണം ചെയ്യും. അതിന് ശേഷമുള്ള ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ചൈനയിലാണെങ്കില്‍ തിരിച്ചുപോക്കിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഉക്രെയിനില്‍ പഠിച്ചവര്‍ ആശങ്കയിലാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.