ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യ കുരങ്ങുപനി മരണങ്ങള്‍ സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; മരണം സംഭവിച്ചത് ബ്രസീലിലും സ്‌പെയ്‌നിലും

ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യ കുരങ്ങുപനി മരണങ്ങള്‍ സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; മരണം സംഭവിച്ചത് ബ്രസീലിലും സ്‌പെയ്‌നിലും

ജനീവ: ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യ കുരങ്ങുപനി മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ബ്രസീലിലും സ്‌പെയ്‌നിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ മരണം ബ്രസിലില്‍ റിപ്പോര്‍ട്ട് ചെയ്ത് അധികം വൈകാതെ സ്‌പെയ്‌നിലും മരണം സ്ഥിരീകരിച്ചു. കുരങ്ങുപനിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കഴിഞ്ഞാഴ്ച്ച ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഫ്രിക്കയ്ക്ക് പുറത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബ്രസീലില്‍ മരണപ്പെട്ടയാള്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. മാത്രമല്ല രോഗപ്രതിരോധ ശക്തി ഇയാളില്‍ കുറവായിരുന്നു എനന്നും ബ്രസീലിലെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് 1066 മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 513 സാമ്പിളുകള്‍ പരിശോധനാ ഘട്ടത്തിലാണ്.

സ്‌പെയിനില്‍ 3,750 കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 120 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 21,148 പേര്‍ക്ക് കുരങ്ങുപനി രോഗം ബാധിച്ചിട്ടുണ്ട്. രോഗികളിലേറെയും പുരുഷന്മാരാണ്.

മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകള്‍ക്ക് സമീപമാണ് മങ്കിപോക്‌സ് കൂടുതലായി കണ്ടുവരുന്നത്. ആഫ്രിക്കയും കടന്ന് ലോകത്തെ മറ്റ് രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചു എന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഗുരതരമായ അവസ്ഥ. യൂറോപ്പിലാണ് വ്യാപനം കൂടുതല്‍. മറ്റ് വൈറസ് ബാധകളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ് എന്നത് ആശ്വാസമാണെങ്കിലും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്താനാകാത്തത് ലോകാരോഗ്യ സംഘടനയെ പോലും ആശങ്കയിലാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.