തൃശൂര്‍: ചാവക്കാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചത് മങ്കിപോക്‌സ് മൂലമെന്ന് സംശയം. ഇയാളുടെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഞായറാഴ്ച ഉച്ചയ്ക്ക് ലഭിക്കും. മൂന്നു ദിവസം മുന്‍പ് യുഎഇയില്‍ നിന്നെത്തിയ യുവാവിനെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാവിന്റെ ദേഹത്ത് ചുവന്ന കുരുക്കള്‍ ഉണ്ടായിരുന്നില്ല. കഴലവീക്കം, തലച്ചോറിനെ ഈ രോഗം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അപസ്മാരം, തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. യുഎഇയില്‍ നിന്നു വരുമ്പോള്‍ നടത്തിയ പരിശോധനയില്‍ മങ്കിപോക്‌സാണെന്നു സ്ഥിരീകരിച്ചിരുന്നു. കോവിഡ് സമാനമായ നിയന്ത്രണങ്ങളോടെ മൃതദേഹം സംസ്‌കരിക്കും.
അതേസമയം, രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തനായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.