കൊച്ചി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കെസിബിസിയുടെയും 57 കര്‍ഷക സംഘടനകളെയും ആഭിമുഖ്യത്തില്‍ അതിജീവന സമ്മേളനം നടത്തി. പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
കെസിബിസി ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്റെ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍, ബിഷപ് ജോസഫ് മാര്‍ തോമസ് (ബത്തേരി രൂപത) ഡോ. ചാക്കോ കാളാംപറമ്പിൽ, ബിഷപ് മാര്‍ തോമസ് തറയില്‍, അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍, വി.ബി. രാജന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസാരിച്ചു.
കര്‍ഷകന്റെ കൃഷി ഭൂമിയിലേക്കും, വാസസ്ഥലത്തേക്കും കടന്നുകയറുന്ന പരിസ്ഥിതി നിയമങ്ങള്‍ വനത്തിന്റെ അതിര്‍ത്തിയില്‍ അവസാനിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ച മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു. കര്‍ഷകന്റെ കാര്യങ്ങള്‍ അന്വേഷിക്കുവാനും, സംരക്ഷിക്കുവാനും വനം വകുപ്പിനെ ചുമതല ഏല്പിക്കുന്നത് അപകടകരമാണെന്ന് ബിഷപ് പുളിക്കല്‍ അഭിപ്രായപ്പെട്ടു.
കെസിബിസി ജെ.പി.ഡി കമ്മീഷന്‍ സംഘടിപ്പിച്ച അതിജീവന സമ്മേളനം കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജേക്കബ് മാവുങ്കല്‍, അഡ്വ. ബിനോയ് തോമസ്, ബിഷപ്പ് റെമിജിയോസ്, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, മുതലാംതോട് മണി, ബിഷപ്പ് ജോസ് പുളിക്കല്‍, ഡോ. ചാക്കോ കാളാംപറമ്പില്‍, കെ.ബി. രാജന്‍, അഡ്വ. സുമിന്‍, സി. ജെസീന. വി.സി. സെബാസ്റ്റ്യന്‍, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി എന്നിവര്‍ സമീപം.
കര്‍ഷകരെ ആശങ്കയിലും, അപകടത്തിലുമാക്കുന്ന തരത്തില്‍ പരിസ്ഥിതി ലോല നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകന്റെ പക്ഷത്ത് നിന്ന് ചിന്തിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. കര്‍ഷകരുടെ പക്ഷത്തുനിന്ന് കര്‍ഷകര്‍ക്കു വേണ്ടി ശാസ്ത്രീയമായി വിവരശേഖരണം നടത്തുവാനും, ഇത്തരം ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ക്ക് വേണ്ടി ഉന്നതാധികാരി സമിതിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിജീവന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് ഇന്‍ഫാം ദേശീയ ഉപദേഷ്ടാവ് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ മോഡറേറ്ററായി. പാനല്‍ ചര്‍ച്ചയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, കിഫ പ്രതിനിധി അഡ്വ. ജോസ് ചെരുവില്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ് ചെയര്‍മാന്‍ അഡ്വ. ബിനോയ്, അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍, രാഷ്ട്രീയ കിസാന്‍ സംഘ് വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി, ഇന്‍ഫാം പ്രതിനിധി വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ കര്‍ഷക സമരങ്ങള്‍ക്കും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കാന്‍ വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്കി. അതിജീവന സമ്മേളനത്തിന് ജെ.പി. ടി കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ നന്ദി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.