അതിര്‍ത്തി മേഖലകളില്‍ അസ്വാഭാവികമായി മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നു; ആശങ്കാ ജനകമെന്ന് പൊലീസ് റിപ്പോര്‍ട്ട്

അതിര്‍ത്തി മേഖലകളില്‍ അസ്വാഭാവികമായി മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നു; ആശങ്കാ ജനകമെന്ന് പൊലീസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി മേഖലകളില്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഇന്ത്യ-നേപ്പാള്‍, ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി മേഖലകളില്‍ മുസ്ലീം കുടുംബങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് അസം, യു.പി പൊലീസിന്റെ റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ പുതുതായി നിരവധി മസ്ജിദുകളും, മദ്രസകളും നിര്‍മ്മിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഗ്രാമ പഞ്ചായത്ത് സെന്‍സസിലെ കണക്കുകളാണ് അവലോകനത്തിന് ശേഷം ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. അതിര്‍ത്തി മേഖലകളിലെ മുസ്ലീം ജനസംഖ്യയില്‍ 32 ശതമാനം വര്‍ധനവുണ്ടെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. ഇത് ദേശീയ ശരാശരിയേക്കാള്‍ 15 ശതമാനം കൂടുതലാണ്.

അതിര്‍ത്തി മേഖലകളില്‍ ഭൂമി കയ്യേറി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരം കയ്യേറ്റവും ജനസംഖ്യയിലെ വര്‍ധനവും രാജ്യസുരക്ഷ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

പിലിഭിത്ത്, സിദ്ധാര്‍ത്ഥ് നഗര്‍, ഖേരി, ബല്‍റാംപൂര്‍, മഹാരാജ്ഗഞ്ച്, ബഹ്രയ്ച്ച് തുടങ്ങിയ യു.പിയുടെ അതിര്‍ത്തി മേഖലകളോട് ചേര്‍ന്നാണ് മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത്. യുപി-നേപ്പാള്‍ അതിര്‍ത്തി മേഖലകളിലായി ഏകദേശം 300 ഓളം ഗ്രാമങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇവിടുത്തെ മുസ്ലീം ജനസംഖ്യയില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

അസമിലെ ദുബ്രി, കരീംഗഞ്ച്, തെക്കന്‍ സല്‍മാറ, കച്ചാര്‍ എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളിലും സ്ഥിതി സമാനമാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇവിടെ മദ്രസകളുടെയും, മസ്ജിദുകളുടെയും എണ്ണത്തില്‍ 25 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2018ല്‍ ഇവിടെ 1349 മസ്ജിദുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ഇത് 1688 ആണ്. രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി മേഖലകളിലും സ്ഥിതി വിഭിന്നമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റമാണ് അതിര്‍ത്തി മേഖലകളിലെ പെട്ടെന്നുള്ള ജനസംഖ്യാ വര്‍ധനവിന് കാരണമെന്നാണ് നിഗമനം. ഇതിന് പിന്നില്‍ ഭീകര സംഘടനകളുടെ ഗൂഢാലോചനയുണ്ടെന്ന സംശയം ആശങ്കയോടെയാണ് പൊലീസ് കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.