എറണാകുളം-അങ്കമാലി അതിരൂപതയിൽ പുതിയ ഭരണസമിതികൾ ഉടൻ

എറണാകുളം-അങ്കമാലി അതിരൂപതയിൽ പുതിയ ഭരണസമിതികൾ ഉടൻ

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയിൽ അപ്പസ്റ്റോലിക അഡ്മിനിസ്ട്രേറ്ററുടെ വരവോട് കൂടെ പിരിച്ചു വിടപ്പെട്ട അതിരൂപത സമിതികളിൽ ഉടൻ തന്നെ പുതിയ നിയമനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു മുന്നോടിയായി വിളിച്ചു ചേർത്ത വൈദീക സമ്മേളനത്തിൽ വൈദീകരുടെ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് അഡ്മിനിസ്ട്രേറ്ററായ മാർ ആഡ്രൂസ് താഴത്ത്,  കൂരിയ പുനർവിന്യാസത്തിലേക്ക് കടന്നത്.

സഭയുടെ ഔദ്യോഗിക പക്ഷത്തിനും വിമത പക്ഷത്തിനും ഒരു പോലെ സ്വീകാര്യ വ്യക്തിത്വങ്ങളെ ആയിരിക്കും ഭരണ സമിതികളുടെ തലപ്പത്തേക്ക് കൊണ്ട് വരുക. സീറോ മലബാർ സഭയുടെ മുൻ കാറ്റക്കിസം സെക്രട്ടറി ആയിരുന്ന വൈദീകൻ ഉൾപ്പെടെ ഉള്ളവരുടെ പേരുകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ രൂപതാ അധികാരികൾ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

ഏകീകൃത കുർബ്ബാന അർപ്പണവുമായി ബന്ധപ്പെട്ടു എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്ത വൈദീകർക്കും സന്യസ്തർക്കുമെതിരെ നടപടികൾ എടുക്കണമെന്ന് സഭയുടെ വിവിധ തലങ്ങളിൽ നിന്നും മുറവിളി ഉയർന്നെങ്കിലും നടപടികൾ എടുക്കാനുള്ള സാധ്യത വളരെ വിരളമാണ്.സീറോ മലബാർ സഭയിൽ ഉയരുന്ന വിമത സ്വരങ്ങളെ മാർ ആൻഡ്രുസ് താഴത്ത് എപ്രകാരമാണ് കൈകാര്യം ചെയ്യുന്നതെന്ന് വിശ്വാസസമൂഹം സാകൂതം വീക്ഷിക്കുകയാണ്. വിശ്വാസികളെ വൈകാരികമായി പ്രകോപിപ്പിച്ച് നേട്ടം കൊയ്യാൻ വിമത വൈദീകർ നടത്തുന്ന പരിശ്രമങ്ങൾക്കെതിരെ സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കൺവീനറായ മാർ തോമസ് തറയിൽ രംഗത്ത് വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.