തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന കെഎസ്ആര്‍ടിസി ഡീസല്‍ നിറയ്ക്കുന്നതിനായി സ്വകാര്യ പമ്പുകളെ ആശ്രയിച്ചു തുടങ്ങി. കെഎസ്ആര്‍ടിസി ആരംഭിച്ച കാലം മുതല്‍ അതാത് ഡിപ്പോകളില്‍ നിന്നായിരുന്നു ബസുകളിലേക്ക് ഇന്ധനം നിറയ്ക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഇന്ധന പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസി ബസുകളും ഇന്ധനത്തിനായി സ്വകാര്യ പമ്പുകളിലേക്ക് എത്തുകയായിരുന്നു.
കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ സ്വകാര്യ പമ്പില്‍ നിന്ന് എണ്ണ നിറച്ചു തുടങ്ങിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. പൈസ അപ്പോള്‍ തന്നെ കൊടുത്താണ് കെഎസ്ആര്‍ടിസിയും ഇന്ധനം അടിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഒരു സ്റ്റാഫും പമ്പില്‍ നില്‍ക്കുന്നുണ്ട്.
അതാത് ദിവസത്തെ കലക്ഷനില്‍ നിന്നുമാണ് ഡീസല്‍ അടിക്കാനുള്ള പണം പമ്പുകാര്‍ക്ക് കെഎസ്ആര്‍ടിസി നല്‍കുന്നത്. ഇതിനായി കണ്ടക്ടര്‍ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. ഇന്ധനം നിറയ്ക്കുമ്പോള്‍ തന്നെ പണം നല്‍കുന്നതിനാല്‍ കെഎസ്ആര്‍ടിസിയുമായുള്ള ഈ ഇടപാടിന് പമ്പുകാര്‍ക്ക് താല്പര്യക്കുറവില്ല. തങ്ങള്‍ക്കും എളുപ്പം സ്വകാര്യ പമ്പുകളില്‍ നിന്ന് എണ്ണ നിറയ്ക്കുന്നതാണെന്ന് ഡ്രൈവര്‍മാരും പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.