മെഡിക്കല്‍, എന്‍ജിനിയറിങ്, ബിരുദ പ്രവേശനങ്ങൾ ഇനി ഒറ്റ പൊതു പരീക്ഷയിലൂടെ

മെഡിക്കല്‍, എന്‍ജിനിയറിങ്, ബിരുദ പ്രവേശനങ്ങൾ ഇനി ഒറ്റ പൊതു പരീക്ഷയിലൂടെ

ന്യൂഡല്‍ഹി: മെഡിക്കല്‍, എന്‍ജിനിയറിങ്, ബിരുദ പ്രവേശനങ്ങൾ ഒറ്റ പൊതു പരീക്ഷയിലൂടെ നടത്തുമെന്ന അറിയിപ്പുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി ) എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ., മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് എന്നിവ, ആര്‍ട്സ്, സയന്‍സ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച സി.യു.ഇ.ടി.- യു.ജി.യുമായി സംയോജിപ്പിക്കാനാണ് തീരുമാനം. 

മൂന്ന് പ്രവേശനപരീക്ഷകളിലായി ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാലുവിഷയങ്ങളില്‍ ഇനി ഒറ്റപ്പരീക്ഷയിലൂടെ യോഗ്യത നേടാമെന്ന് യു.ജി.സി. അധ്യക്ഷന്‍ എം. ജഗദീഷ്‌ കുമാര്‍ പറഞ്ഞു.

സി.യു.ഇ.ടി. യിലെ 61 വിഷയങ്ങളിൽ പെട്ടവയാണ് ജെ.ഇ.ഇ. പരീക്ഷയിലെ ഐച്ഛിക വിഷയങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയും നീറ്റിലെ ജീവശാസ്ത്രവും. അതിനാൽ നീറ്റ് പരീക്ഷകൾക്ക് പകരം സി.യു.ഇ.ടി. മതിയെന്നാണ് യു.ജി.സി. യുടെ വിലയിരുത്തൽ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം വിഷയങ്ങളിൽ കൂടുതൽ മാർക്ക് നേടുന്നവർക്ക് എൻജിനീയറിങ് തെരഞ്ഞെടുക്കാം.

അതേസമയം, എൻ.ടി.എ. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, നീറ്റ് 2022 ഉത്തരസൂചിക ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, എൻ.ടി.എ. യുടെ 2022 നീറ്റ് ഉത്തരസൂചിക ഓഗസ്റ്റ് 14-നും നീറ്റ് ഫലങ്ങൾ 2022 ഓഗസ്റ്റ് 18-നും പുറത്തുവരും. ഔദ്യോഗിക ഉത്തരസൂചിക ഒരിക്കൽ പുറത്തിറക്കിയാൽ, ഔദ്യോഗിക വെബ്‌സൈറ്റ് neet.nta.nic.in-ൽ ലഭ്യമാകും. ഉത്തരസൂചികയ്‌ക്കൊപ്പം, നീറ്റ്, യു.ജി. 2022 പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ നീറ്റ് ഒ.എം.ആർ. ഷീറ്റും എൻ.ടി. എ. പുറത്തിറക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.