ലണ്ടന്‍: ഇംഗ്ലണ്ടിലെ അടുത്ത പ്രധാനമന്ത്രിയും ടോറി നേതാവും ആകാനുള്ള മത്സരത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ ലിസ് ട്രസിന്. അഭിപ്രായ വോട്ടെടുപ്പില്‍ വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലിസ് ട്രസിന് എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ ചാന്‍സിലറും ഇന്ത്യന്‍ വംശജനുമായ റിഷി സുനകിനെക്കാള്‍ 22 പോയിന്റിന്റെ മേല്‍ക്കൈയുണ്ട്.
വോട്ടെടുപ്പിനുള്ള സമയപരിധി അവസാനിക്കാന്‍ മൂന്നാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ 570 കണ്‍സര്‍വേറ്റീവ് അംഗങ്ങളില്‍ നിന്നുള്ള അഭിപ്രായ സര്‍വേയില്‍ ലിസ് ട്രസിന് 61 ശതമാനവും റിഷി സുനകിന് 39 ശതമാനവും വോട്ട് രേഖപ്പെടുത്തി. എന്നിരുന്നാലും ലീഡ് സ്ഥിരമായി ഉയര്‍ന്ന് നില്‍ക്കാത്തത് ട്രസ്സിന് ആങ്കയുണ്ട്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ സുനകിന് നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഊര്‍ജ്ജ ബില്ലുകളില്‍ കുറയ്ക്കാനുള്ള അഭിപ്രായത്തിന് പിന്തുണയ്ക്കാന്‍ വിസമ്മതിച്ചതാകാം സ്ഥിരതയാര്‍ന്ന ലീഡ് നില ലിസിന് കൈവരിക്കാനാകാതെ പോയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ പ്രതിസന്ധിക്കിടയില്‍ യുകെയിലെ ഏറ്റവും ദുര്‍ബലരായ ആളുകളെ പിന്തുണയ്ക്കുമെന്ന് സുനക് നേരത്തെ പതിജ്ഞയെടുത്തിരുന്നു. എന്നിരുന്നാലും, രാഷ്ട്രീയ നിരീക്ഷകരും സര്‍വേകളും സുനകിന്റെ വിജയത്തില്‍ കാര്യമായ പ്രതീക്ഷ വയ്ക്കുന്നില്ല.
സ്വതന്ത്ര സര്‍വേകളും വോട്ടെടുപ്പുകളും കാണിക്കുന്നത് റിഷി സുനകിനേക്കാള്‍ ട്രസ് മുന്നിലാണെന്നാണ്. ജൂലൈ 12 നടന്ന സര്‍വേയില്‍ സുനകിനേക്കാള്‍ ട്രസിന് 17 പോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നു. ജൂലൈ 17 ന് അത് ഏഴ് പോയിന്റായി കുറഞ്ഞു. ജൂലൈ 20 ന് 18 പോയിന്റിലേക്കും ഉയര്‍ന്ന്. കഴിഞ്ഞ ദിവസം 22 പോയിന്റായും ഉയര്‍ന്നു. സെപ്റ്റംബര്‍ രണ്ടിനാണ് അന്തിമ തിരഞ്ഞെടുപ്പ്. അഞ്ചിന് ഫലം പുറത്തുവരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.