അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-2 )

അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-2 )

തന്റെ പഴയ കയർകട്ടിൽ മാടി വിളിച്ചു..!!
തന്റെ ആ പഴയ തലയിണക്കീഴിൽ...,
മഹാകവി ചങ്ങമ്പുഴയുടെ രമണൻ..!
തനിക്കു ചുറ്റും രമണൻമാർ..!!
രമണന്റെ ഈരടികൾക്ക്.., ചുമക്കുമ്പോഴും,
വിറയാർന്ന ചൊടികളിൽ, തുടിക്കുന്ന രാഗം.!
ഇന്നലെവരെ ഉണ്ടായിരുന്ന അവളുടെ
സന്താപമെല്ലാം, പെട്ടെന്ന് പൊൻമല കയറി..!
മുറ്റത്തേ പ്രാവിൻകൂട്ടിൽ, ഇണപ്രാവുകൾ
തനതായ 'കുറുകുറാരാഗം' തുടങ്ങി..!!
കാഞ്ഞീറ്റുംകരയിലും, കുറിയന്നൂരും...,
സന്തോഷത്തിന്റെ പേമാരി പെയ്തിറങ്ങി!!
സ്വപ്നത്തിരമേൽ മോഹിനിയമ്മ നീന്തുന്നു...!
തന്റെ മലർമനസ്സിന്റെ കോലായിലൂടെ..,
അനുരാഗത്തിന്റെ ചെറുതേൻതുള്ളികൾ,
പൊൻമലയിൽനിന്നും ഒഴുകിയെത്തി..!!
മുറ്റത്തെ തേയിലച്ചെടിയുടെ കിളുന്തുകൾ,
തേൻതുള്ളികളിൽ നിമജ്ജനം ചെയ്തു!
തേൻതുള്ളിയൂറും തേയിലകിളുന്തുകളാൽ..,
മുളങ്കാടിന്റെ മറവിൽ, തന്റെ കേശത്തിലും
വദനത്തിലും, തോഴർ ആവോളം ഉഴിഞ്ഞു.!
മത്സരിച്ച്, അവർ കുപ്പിവളകൾ അണിയിച്ചു..!
പലപ്പോഴും.., കുപ്പിവളകൾ ഉടഞ്ഞു വീണു.!
കുപ്പിവളക്കഷണങ്ങളെല്ലാം മുളങ്കാട്ടിലേക്ക്,
ആവേശത്തോടെ വലിച്ചെറിഞ്ഞു..!!
മുളങ്കൊമ്പുകളിൽ, തട്ടീം മുട്ടീം..താഴോട്ടു
വീഴുന്ന, തകർന്നുടഞ്ഞ വളക്കഷണങ്ങൾ
ഉണ്ടാക്കുന്ന സ്വരരാഗമേളത്തിൽ, വീണ്ടും..
വീണ്ടും..അവളുടെ കുപ്പിവളകൾ ഉടഞ്ഞു.!
മനസ്സിലെ വളകിലുക്കം നിലച്ചില്ല...!!
ഒരിക്കൽ.., മോഹിനി പുഷ്പിണിയായി...!!
`കന്നിമാസങ്ങൾ, വാഴിക്കില്ല നിന്നേ ഞാൻ.."!
'ഈ ജന്മം മംഗല്ല്യഭാഗ്യം ഇല്ലാതെ പോകട്ടെ..'!
ശാപദംശനം മോഹുവിനെ പിന്തുടർന്നു..;
അപ്പൂപ്പൻതാടി പറയാഞ്ഞ കഥ....,
നാത്തൂൻമാർ കാതോർത്തങ്ങനെ നിന്നു..!
കദനകഥ നാത്തൂൻമാരെ അറിയിക്കുന്നു..!
ഉഗ്രപ്രതാപത്തോടെ ജ്വലിച്ചുനിന്ന സൂര്യൻ,
ആഴിയുടെ അടിത്തട്ടിലേക്കുള്ള അന്നത്തെ
യാത്ര തുടങ്ങാറായി..!! നിഴൽ ചരിഞ്ഞു..!
വന്നവരെല്ലാം യാത്രയായി..!!
കളിക്കൂട്ടുകാരും ദൂരങ്ങളിലേക്ക് യാത്രയായി!
ആറ്റുമണൽ ചിക്കിയ മേലേക്കാട്ടു മുറ്റം...!!
ഈടിയോരമായി...മാവും.., ജാതിയും...,
ചാമ്പയും, കാപ്പിയും, ആത്തയും...,
മുറ്റത്ത് തണൽ വിരിച്ച തന്റെ ബാല്യകാലം..!
കിടപ്പറയിലെ സുന്ദരമായ ഏകാന്തതയുടെ
ഭംഗിയുടക്കാതെ, നാഴികമണിക്കട്ടി ആടുന്നു.!
`മനസ്സിന്റെ കാരാഗൃഹത്തിൽ ജീവപര്യന്തം;
വാമൊഴിയില്ല...; മോചനം തരുവാൻ
ആരുമില്ലല്ലോ..; ഈശ്വരോ രക്ഷതൂ....!'
`ഇങ്ങനെ എത്രയെത്ര സായംസന്ധ്യകൾ...'
മോഹിനിയമ്മ പിന്നേയും സ്വയം പറഞ്ഞു..!
 താൻ നട്ടതായ `മൽബറി'... ഈയിടെ
ഷഷ്ടിപൂർത്തി ആഘോഷിച്ചു...!!!
ദർപ്പണത്തിൽ, നോക്കുവാൻ...ലേശം ശങ്ക..

................( തുടരും ).........................

മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.