പൊടിക്കാറ്റും അസ്ഥിര കാലാവസ്ഥയും ദുബായില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

പൊടിക്കാറ്റും അസ്ഥിര കാലാവസ്ഥയും ദുബായില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ദുബായ്-അബുദബി: യുഎഇയിലെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ അസ്ഥിരകാലാവസ്ഥ അനുഭവപ്പെടുകയാണ്. ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളിലെല്ലാം ശക്തമായ പൊടിക്കാറ്റ് വീശി. പൊടിക്കാറ്റ് രൂക്ഷമായതോടെ ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ദുബായ് വേള്‍ഡ് സെൻട്രൽ എയർപോർട്ട് ലേക്ക് തിരിച്ചുവിട്ടു. 


മോശം കാലാവസ്ഥയാണെന്നുളള മുന്നറിയിപ്പ് യാത്രാക്കാർക്ക് വിമാനങ്ങളില്‍ വച്ചുതന്നെ അധികൃതർ നല്‍കുന്നുണ്ട്. അസ്ഥിര കാലാവസ്ഥ സർവ്വീസുകളുടെ ബാധിച്ചതായി ഫ്ളൈ ദുബായും അറിയിച്ചു. കാഴ്ചപരിധി 500 മീറ്ററില്‍ താഴെയായി കുറഞ്ഞുവെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
രാജ്യത്തിന് ഇന്നും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. താപനില 46 ഡിഗ്രി സെല്‍ഷ്യസ് ആണ്.


 തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ മേഘം രൂപീകൃതമാകാനുളള സാധ്യതയുണ്ട്. മഴയുടെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച പല സ്ഥലങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശി. അഞ്ച് എമിറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കുകയും ചെയ്തു. അസ്ഥിര കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.