തുർക്കി: ചുണ്ടില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് രണ്ട് വയസുകാരി. തുർക്കിയിലെ ബിൻഗോളിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് അയല്‍ക്കാര്‍ അവിടേക്ക് ഓടിയെത്തിയത്. ഇവരെത്തുമ്പോള്‍ കുട്ടി പാമ്പിനെ വായില്‍ കടിച്ചുപിടിച്ചിരിക്കുകയായിരുന്നു. കുട്ടിയുടെ മേല്‍ച്ചുണ്ടില്‍ പാമ്പ് കടിച്ച പാടും ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഇവര്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു.
പാമ്പുമൊത്ത് കളിച്ച കുട്ടിയെ അത് കടിച്ചപ്പോൾ ദേഷ്യത്തോടെ പാമ്പിനെ തിരിച്ചു കടിച്ചു കൊന്നതാവാം എന്നാണ് കുട്ടിയുടെ പിതാവ് മെഹ്‌മറ്റ് ഇര്‍കാന്‍ പറയുന്നത്. വിഷമില്ലാത്തയിനം പാമ്പാകാം കുട്ടിയെ കടിച്ചതെന്നാണ് നിഗമനം. എന്തായാലും കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വീട്ടുകാര്‍. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.