മധ്യപ്രദേശിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

മധ്യപ്രദേശിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: മധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ പാട്നി മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം മാമംഗലം സ്വദേശി നിർമ്മൽ ശിവരാജിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച ജബൽപുരിൽ സൈനിക ക്യാപ്റ്റനായ ഭാര്യയുടെ അടുത്ത് നിന്ന് പച്മാർഹിലേക്ക് പോകുന്ന വഴിയായിരുന്നു നിർമ്മൽ അപകടത്തിൽപെട്ടത്. പോകുന്ന വഴി രാത്രി എട്ടരമണിയോടെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രദേശത്ത് കനത്ത മഴയാണെന്നും റോഡിൽ തടസങ്ങളാണെന്നും പറഞ്ഞു. അതിനുശേഷം നിർമ്മൽ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. ഇതേത്തുടർന്ന് വിവിധതലങ്ങളിൽ അന്വേഷണം നടത്തുകയായിരുന്നു.

ജി.പി.എസ് കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ രാവിലെ 11 മണിയോടുകൂടി അദ്ദേഹത്തിന്റെ കാർ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തി. കാറിന്റെ ചില്ല് തകർന്ന നിലയിലായിരുന്നു. കാർ മിന്നൽപ്രളയത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.