യുദ്ധ ഭീഷണിക്ക് നടുവില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി ഉക്രെയ്ന്‍: ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

യുദ്ധ ഭീഷണിക്ക് നടുവില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി ഉക്രെയ്ന്‍: ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

കീവ്: റഷ്യന്‍ അധിനിവേശ ഭീഷണികള്‍ക്ക് നടുവില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി ഉക്രെയ്ന്‍. പഴയ സോവിയറ്റ് ഭരണത്തില്‍ നിന്ന് മോചനം നേടിയതിന്റെ 31-ാം വാര്‍ഷികം ഓഗസ്റ്റ് 24ന് ആഘോഷിക്കുമ്പോള്‍ ജനം ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. നിരാശയും ഭയവും പ്രചരിപ്പിക്കാന്‍ റഷ്യയെ അനുവദിക്കരുതെന്നും സെലെന്‍സികി പറഞ്ഞു.

ക്രിമിയയില്‍ പുതിയ സ്ഫോടനങ്ങള്‍ നടക്കുന്നതിന്റെയും ആണവ നിലയത്തിന് സമീപം മിസൈല്‍ ആക്രമണത്തില്‍ 12 സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷയിലാണ് രാജ്യം സ്വാതന്ത്രദിനാഘോഷത്തിന് ഒരുങ്ങുന്നത്. ''ഈ ആഴ്ച മോശമായ എന്തെങ്കിലും ചെയ്യാന്‍ റഷ്യ ശ്രമിക്കാമെന്ന് നാമെല്ലാവരും അറിഞ്ഞിരിക്കണം''- സെലെന്‍സ്‌കി വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അറിയിച്ചു.



ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ കര്‍ഫ്യൂ ബുധനാഴ്ച ദിവസം മുഴുവന്‍ സമയമാക്കണമെന്ന് റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് സിനെഹബ് പറഞ്ഞു. രാത്രി 10 മുതലാണ് കര്‍ഫ്യു. ഇത് മുഴുവന്‍ സമയം ആക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളെ നിര്‍ദേശിച്ചു.

ശനിയാഴ്ചയും വോസ്‌നെസെന്‍സ്‌കിലെ ആണവ നിലയത്തിന് സമീപം ജനവാസ മേഖലയില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് 14 സാധാരണക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് കുട്ടികള്‍ ഉണ്ട്. നിരവിധി വീടുകളും അഞ്ചു നിലയുള്ള അപ്പാര്‍ട്ട്‌മെന്റും തകര്‍ന്നു. ആക്രമണം 'റഷ്യന്‍ ആണവ ഭീകരതയുടെ മറ്റൊരു പ്രവൃത്തിയാണെന്ന് സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ അധിനിവേശ മേഖലയായ ക്രിമിയയില്‍ അടുത്തിടെ നടന്ന സ്‌ഫോടന പരമ്പരകളെക്കുറിച്ചും സെലെന്‍സ്‌കി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.