കോട്ടയം: പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ സമ്മേളനത്തില്‍ ഉദ്ഘാടകനായി പങ്കെടുക്കാനുള്ള നീക്കം വിവാദമായതോടെ നിലപാടു മാറ്റി ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്‍. ജയരാജ് എംഎല്‍എ. തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വാഴൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു എന്‍. ജയരാജ് സമ്മതിച്ചിരുന്നത്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ജയരാജ് പിന്‍വലിഞ്ഞത്.
ഈ വിഷയത്തില്‍ എന്‍. ജയരാജിന്റെ വിശദീകരണം ഇങ്ങനെ- നാട്ടൊരുമ എന്ന പരിപാടിയ്‌ക്കെന്ന പേരിലാണ് പരിചയം ഉള്ള ആള്‍ എന്നെ ക്ഷണിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പരിപാടിയാണെന്നറിഞ്ഞപ്പോള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
തന്നോട് ചോദിച്ചിട്ടല്ല പേര് വച്ചത്. ഈ നോട്ടീസ് ഇപ്പോള്‍ എന്തിനാണ് പ്രചരിപ്പിക്കാന്‍ കാരണം എന്നറിയില്ല. അവര്‍ എന്നെ തെറ്റിദ്ധരിപ്പിച്ച് ചതിക്കുകയായിരുന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികളും പങ്കെടുക്കുന്നുണ്ടെന്നും തന്നെ മാത്രം എന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്നും ജയരാജ് ചോദിച്ചു.
സമീപ കാലത്തുണ്ടായ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ ഇടതുമുന്നണി നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നതിനിടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയുടെ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ പേര് നോട്ടീസില്‍ വന്നത്. ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടന കൂടിയാണ് പോപ്പുലര്‍ ഫ്രണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഈ സംഘടനയെ നിരോധിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഉത്തരഖണ്ഡ് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ സംഘടനയെ നിരോധിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിലും ഡല്‍ഹി കലാപത്തിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുള്ളതായി കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.