തിരുവനന്തപുരം: എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ സര്‍ക്കാരിലും അഴിച്ചുപണിയ്ക്ക് സാധ്യത. നിലവില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിട്ടുള്ള ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിയും. മന്ത്രിസഭയില്‍ എം.വി ഗോവിന്ദന്റെ വിടവ് മാത്രം നികത്തിയാല്‍ മതിയോ സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനസംഘടന വേണമോ എന്നതാകും ഇനി സി.പി.എമ്മിന്റെ മുന്നിലുള്ള ചര്‍ച്ചാ വിഷയം.
പുനസംഘടന വരും ചര്‍ച്ചകളിലാകും ഉണ്ടാകുകയെന്നാണ് എന്‍.വി ഗോവിന്ദന്‍ പ്രതികരിച്ചത്. എം.വി.ഗോവിന്ദന്‍ രാജിവെക്കുന്നതോടെ രണ്ട് ഒഴിവുകളാകും മന്ത്രിസഭയില്‍ ഉണ്ടാകുക. വിവാദപരാമര്‍ശത്തില്‍ സജി ചെറിയാന്‍ രാജിവച്ച ഒഴിവ് നിലവില്‍ മന്ത്രിസഭയിലുണ്ട്. സജി ചെറിയാന്റെ വകുപ്പുകള്‍ നിലവില്‍ മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കുകയാണ് ചെയ്തിട്ടുള്ളത്. പുനസംഘടനയില്‍ ഈ വിടവ് നികത്താമെന്നായിരുന്നു അന്ന് പാര്‍ട്ടിയെടുത്ത തീരുമാനം.
മന്ത്രിസഭാ പുനസംഘടന വരികയാണെങ്കില്‍ പുതുമുഖങ്ങളാകുമോ അതോ ഒന്നാം പിണറായി സര്‍ക്കാരിലെ ജനകീയ മുഖങ്ങളെ തിരികെ കൊണ്ടുവരുമോ എന്നതാണ് ശ്രദ്ധേയം. മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഈ മാസം ആദ്യം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയാണ് തുടര്‍ഭരണത്തെയും ജനങ്ങള്‍ അളക്കുന്നത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിച്ഛായ നന്നാക്കുക എന്ന ലക്ഷ്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ ജനകീയ മുഖമായിരുന്ന കെ.കെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ തുടര്‍ ഭരണം ലഭിച്ചപ്പോള്‍ ഒന്നാം ഒന്നാം പിണറായി സര്‍ക്കാരിലെ ആരും തുടരേണ്ടതില്ലെന്ന തീരുമാനം സിപിഎം എടുത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് അന്ന് ഇളവ് നല്‍കിയത്. ഈ തീരുമാനം തിരുത്തുമോ എന്നത് കണ്ടറിയാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.