പത്മ പുരസ്‌കാരങ്ങളുടെ നാമനിര്‍ദേശങ്ങള്‍ക്കായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍

പത്മ പുരസ്‌കാരങ്ങളുടെ നാമനിര്‍ദേശങ്ങള്‍ക്കായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: 2023 ലെ പത്മ പുരസ്‌കാരങ്ങളുടെ നാമനിര്‍ദേശങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടല്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 15 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്നു സര്‍ക്കാര്‍ അറിയിച്ചു.

വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏജന്‍സികളുടെയും എല്ലാ പുരസ്‌കാരങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്. പോര്‍ട്ടലില്‍ ഇന്നുവരെ 72,346 രജിസ്‌ട്രേഷനുകളും 73,465 നാമനിര്‍ദേശങ്ങളും ലഭിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരം, ജീവന്‍ രക്ഷാ പദക് പരമ്പര പുരസ്‌കാരം, നാരി ശക്തി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ടെലികോം സ്‌കില്‍ എക്‌സലന്‍സ്് പുരസ്‌കാരം, സര്‍ദാര്‍ പട്ടേല്‍ ദേശീയോദ്ഗ്രഥന പുരസ്‌കാരം, സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്‌കാരം, ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.