ജയലളിതയുടെ മരണത്തില്‍ നാലു പേര്‍ക്കെതിരേ അന്വേഷണം നടത്താന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഉത്തരവ്

ജയലളിതയുടെ മരണത്തില്‍ നാലു പേര്‍ക്കെതിരേ അന്വേഷണം നടത്താന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഉത്തരവ്

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ നാലു പേര്‍ക്കെതിരേ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. മുന്‍ ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍, ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി രാമമോഹന്‍ റാവു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തീരുമാനം അറിയിച്ചത്. ജയലളിതയുടെ മരണവും 75 ദിവസത്തെ ആശുപത്രി വാസത്തിനിടെ നല്‍കിയ ചികിത്സയും അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അഅടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ജയലളിതയുടെ മരണം അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷന്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2016 സെപ്തംബര്‍ 22 നാണ് അര്‍ധബോധാവസ്ഥയില്‍ ജയലളിതയെ പോയസ് ഗാര്‍ഡനില്‍ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. 75 ദിവസമാണ് അവര്‍ ആശുപത്രിയില്‍ കഴിഞ്ഞത്. 2016 ഡിസംബര്‍ 5നാണ് ജയലളിത അന്തരിച്ച വാര്‍ത്ത ആശുപത്രി വൃത്തങ്ങള്‍ പുറത്ത് വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.