ജലനിരപ്പ് ഉയര്‍ന്നു: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു

ജലനിരപ്പ് ഉയര്‍ന്നു: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു

പാലക്കാട്: മലമ്പുഴ അണക്കെട്ട് തുറന്നു. നാല് ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ശക്തമായ മഴയ്ക്ക് പുറമേ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരുന്നു. ഇതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വെള്ളം ഒഴുക്കി വിടാന്‍ തീരുമാനിച്ചത്. അണക്കെട്ട് തുറന്നതിനാല്‍ കല്‍പ്പാത്തി, മുക്കൈപ്പുഴ, ഭാരതപ്പുഴ എന്നീ പുഴകളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. ആദ്യമായാണ് ഒരു വര്‍ഷം മൂന്ന് തവണ അണക്കെട്ട് തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം പാലക്കാട് മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.