ന്യൂഡല്‍ഹി: ഗുറജാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെതിരെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസില്‍ രണ്ട് മാസമായി കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഗുജറാത്ത് സര്‍ക്കാരിനെയും ഹൈക്കോടതിയേയും ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി വിമര്‍ശിച്ചു.
ടീസ്തയ്ക്ക് ജാമ്യം നിഷേധിക്കാന്‍ ചുമത്തപ്പെട്ടത് കൊലക്കുറ്റമല്ല. രണ്ട് മാസം അവരെ കസ്റ്റഡിയില്‍ വെച്ചിരുന്നു. ചോദ്യം ചെയ്യാനും മറ്റും സമയമുണ്ടായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാംശു ധൂലിയ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. ടീസ്തയുടെ ഹര്‍ജി വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാനും കോടതി അറിയിച്ചു. സെപ്റ്റംബര്‍ 19 വരെ ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ജാമ്യം നല്‍കാവുന്ന ഒരു കേസ് ഇത്ര നീട്ടുന്നത് എന്തിനാണ്. കൊലപാതകം പോലെയോ യുഎപിഎ പോലെയോ ഉള്ള കുറ്റങ്ങളൊന്നും ചുമത്താത്ത കേസില്‍ ഗുജറാത്ത് സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നടപടി ആശ്ചര്യപ്പെടുത്തുന്നു. അവര്‍ ഒരു സ്ത്രീയാണ്. ആറാഴ്ചയ്ക്ക് ശേഷം മറുപടി നല്‍കാന്‍ ഹൈക്കോടതി എങ്ങനെയാണ് സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. ഇതാണോ ഗുജറാത്ത് ഹൈക്കോടതിയുടെ സാധാരാണ രീതി. സ്ത്രീകള്‍ ഉള്‍പ്പെട്ട ഇത്തരം കേസുകളില്‍ ഹൈക്കോടതി ഇങ്ങനെ ഇടപെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങല്‍ വേണമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു.
സാകിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്കപ്പുറം എഫ്ഐആറില്‍ ഒന്നും ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ രേഖകള്‍ ചമച്ചുവെന്നാരോപിച്ചാണ് ടീസ്തയ്ക്കെതിരെ കേസെടുത്തത്. ജൂണ്‍ 25ന് കേസുമായി ബന്ധപ്പെട്ട് അവരെ അറസ്റ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.