നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജപ്പാനില്‍ രസകരമായ ജോലി; ശമ്പളം പാല്‍പ്പൊടിയും നാപ്കിനും

നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജപ്പാനില്‍ രസകരമായ ജോലി; ശമ്പളം പാല്‍പ്പൊടിയും നാപ്കിനും

ഇനി മുതൽ ജപ്പാനിൽ നാലു വയസുള്ള കുട്ടിയോടും ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിക്കാം. നാലു വയസു വരെയുള്ള കുഞ്ഞുങ്ങൾക്കായി ആകര്‍ഷകമായ ജോലിയും ശമ്പളവും നൽകി എത്തിയിരിക്കുകയാണ് ജപ്പാൻ ഭരണകൂടം.

സതേണ്‍ ജപ്പാനിലെ ഒരു നേഴ്സിങ് ഹോമിലേക്കാണ് നാലു വയസു വരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

വ്യത്യസ്തങ്ങളായ കണ്ടുപിടിത്തങ്ങളിലൂടെയും രസകരമായ അനിമേഷനുകളിലൂടെയും വാർത്തകളിൽ ഇടം പിടിക്കാറുള്ള ജപ്പാൻ ഇപ്പോൾ വ്യത്യസ്തമായ ഈ ജോലിയുമായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

അതീവ രസകരമായ ഒരു ജോലിയാണ് നഴ്‌സിംഗ് ഹോമില്‍ കുട്ടികൾക്കായി ഉള്ളത്. നഴ്‌സിംഗ് ഹോമിലെ പ്രായമായ അന്തേവാസികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചിലവഴിക്കുക എന്നതാണ് ഇവര്‍ക്കുള്ള ജോലി.

വ്യത്യസ്തമായ ജോലി പോലെ വ്യത്യസ്തമായ ശമ്പളമാണ് ജോലി ചെയ്യുന്ന കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്നത്. നാപ്കിനും പാല്‍പ്പൊടിയും ആണ് ഈ ജോലിക്കായി കുഞ്ഞുങ്ങൾക്ക് നൽകുന്ന ശമ്പളം. ഒപ്പം ജോലി സമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ ഇടവേളകളും അനുവദിക്കുന്നുണ്ട്.

കുഞ്ഞുങ്ങൾക്ക് വിശപ്പ് തോന്നുമ്പോഴും ഉറക്കം വരുമ്പോഴും അങ്ങനെ എപ്പോഴൊക്കെ വേണമെങ്കിലും ഇടവേളകൾ എടുക്കാം. ഇഷ്ടമുള്ളപ്പോൾ മാത്രം ജോലി ചെയ്താൽ മതി. കുഞ്ഞുങ്ങൾക്കൊപ്പം അവരുടെ ഗാർഡിയൻസിനും നഴ്സിംഗ് ഹോമിൽ നിൽക്കാം. പ്രായമായവരുമായി ഏറ്റവും രസകരമായി ഇടപെടാൻ കഴിവുള്ള കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്.

ഇതുവരെ മുപ്പതിൽ പരം കുട്ടികളെ നഴ്സിംഗ് ഹോം അധികൃതർ ഈ ജോലിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ മിക്ക കുട്ടികളും അന്തേവാസികളുമായി വളരെ അടുത്തു കഴിഞ്ഞു. പലരും യഥാർത്ഥ മുത്തശനെയും മുത്തശിയെയും ചെറു മക്കളെയും പോലെ ആയിക്കഴിഞ്ഞു എന്നാണ് അധികൃതർ പറയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.