അഹ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജയിലിലായിരുന്ന ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് ഹൈക്കോടതി പരിശോധിക്കുന്നതു വരെ പാസ്‌പോര്‍ട്ട് ഹാജരാക്കണം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.
ഗുജറാത്ത് വംശഹത്യ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവരെ കുടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്ന് ആരോപിച്ചാണ് ടീസ്റ്റ സെതല്‍വാദിനെതിരെ കേസെടുത്ത് ജൂണ്‍ 25ന് അറസ്റ്റ് ചെയ്തത്.
മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാറിനും ഗുജറാത്ത് ഹൈക്കോടതിക്കുമെതിരെ സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ രണ്ടു മാസമായി കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.
ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ കൊലപാതകം പോലെ ഗുരുതരമല്ല. ജാമ്യം നല്‍കുന്നതിന് തടസമാകുന്ന കുറ്റങ്ങളൊന്നും എഫ്‌ഐആറില്‍ ഇല്ല. ജാമ്യഹര്‍ജിയില്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാറിന് ഹൈക്കോടതി ആറാഴ്ച സമയം അനുവദിച്ചത് എന്തു കൊണ്ടെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.