ലോസ് ആഞ്ചലസ്: മികച്ച ആഖ്യാതാവിനുള്ള എമ്മി പുരസ്‌കാരം നെറ്റ്ഫ്‌ളിക്സ് ഡോക്യുമെന്ററി പരമ്പരയായ ഔര്‍ ഗ്രേറ്റ് നാഷണല്‍ പാര്‍ക്കിലൂടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നേടി. നേരത്തെ ലഭിച്ച രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍ക്ക് പുറമേയാണ് ഇപ്പോള്‍ എമ്മി അവാര്‍ഡും ഒബാമയ്ക്ക് ലഭിക്കുന്നത്. എമ്മി പദവി ലഭിക്കുന്ന രണ്ടാമത്തെ പ്രസിഡന്റാണ് ബരാക് ഒബാമ. ഡൈ്വറ്റ് ഡി ഐസന്‍ഹോവറിന് 1956 ല്‍ എമ്മി പുരസ്‌കാരം ലഭിച്ചിരുന്നു.
ലോകമെമ്പാടുമുള്ള ദേശീയ പാര്‍ക്കുകള്‍ അവതരിപ്പിക്കുന്ന അഞ്ച് ഭാഗങ്ങളുള്ള ഷോ ബരാക്കും മിഷേല്‍ ഒബാമയുടെയും നിര്‍മ്മാണ കമ്പനിയായ 'ഹയര്‍ ഗ്രൗണ്ട്' ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റുകളായ കരീം അബ്ദുള്‍ ജബ്ബാര്‍, ഡേവിഡ് ആറ്റന്‍ബറോ, ലുപിറ്റ ന്യോങ്കോ എന്നിവരെ പിന്തള്ളിയാണ് ഒബാമയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ബരാക് ഒബാമ തന്റെ രണ്ട് ഓര്‍മ്മക്കുറിപ്പുകളായ ദി ഓഡാസിറ്റി ഓഫ് ഹോപ്പ്, എ പ്രോമിസ്ഡ് ലാന്‍ഡ് എന്നീ ഓഡിയോ ബുക്കുകള്‍ക്ക് നേരത്തെ ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. 2020 ല്‍ തന്റെ ഓഡിയോബുക്ക് വായിച്ചതിന് മിഷേല്‍ ഒബാമയും ഗ്രാമി പുരസ്‌കാരം നേടി. ഓസ്‌കാറിലേക്കും ടോണി അവാര്‍ഡിലേക്കുമുള്ള ഒബാമയുടെ ചുവടുവയ്പ്പായാണ് ഗ്രാമി അവാര്‍ഡിനെയും ഇപ്പോള്‍ ലഭിച്ച എമ്മി അവാര്‍ഡിനെയും വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ലോകത്ത് ഇതുവരെ 17 പേര്‍ ഈ നാല് പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.