സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി വാഷിംഗ്‌ടൺ ഡിസി യിൽ നിര്യാതനായി

സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി വാഷിംഗ്‌ടൺ ഡിസി യിൽ നിര്യാതനായി

മെരിലാന്റ്:  സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി
സെപ്റ്റംബർ 3ന് മെരിലാന്റിലെ ടെർവുഡ്ൽ നിര്യാതനായി. വൈക്കത്തുശേരി പരേതരായ വി. എക്സ് ജോസഫിന്റെയും അന്നകുട്ടിയുടെയും മകനായി കോട്ടയം ജില്ലയിൽ വൈക്കത്താണ് ജനനം.

പരേതനായ ജോസഫ് ( ബാബു ) ഉൾപ്പടെ മൂന്ന് സഹോദരന്മാരും നാലു സഹോദരിമാരും ഉണ്ട്.
തൃശൂർ മണ്ണൂത്തി വെറ്റിനറി കോളേജിൽ നിന്ന് വെറ്റിനറി മെഡിസിനിൽ ഡോക്ടറേറ്റ് നേടിയശേഷം അമേരിക്കയിൽ എത്തി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ യിൽ ഇന്റേൺഷിപ് പൂർത്തിയാക്കി.
ഡിപ്ലോമാറ്റ് അമേരിക്കൻ ബോർഡ് ഓഫ് ടോക്സിക്കോളജിയിൽ നിന്ന് പ്രഫഷണൽ ഡെസിഗ്നേഷൻ ലഭിച്ചു. മുപ്പതു വർഷം
ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഭാര്യ : തങ്കമ്മ.
മക്കൾ : തോമസ്, ജോർജ് , ജെയിൻ .
മരുമക്കൾ : ആജി , ബിന്ദു, അജോയ്.
കൊച്ചുമക്കൾ: അറീസ്സാ , ഹെയ്‌ലി , സ്കൈലർ , ഹെന്നാ , സാറ, അലക്സ്.
സെപ്റ്റംബർ 7നു രാവിലെ 11 മണിക്ക് ടെർവുഡ് സെന്റ് ഫ്രാൻസിസ് ഓഫ് അസിസി പള്ളിയിൽ പൊതുദർശനവും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിക്കും. തുടർന്ന് ജർമൻടൗൺ ഓൾ സോൾസ് സെമിത്തേരിയിൽ സംസ്‍കാരം നടത്തുന്നതുമാണ്.

അഡ്രസ്സ്
St. Francis of Assisi Church, 6701 Muncaster Mill Road, Derwood, MD 20855
All Souls Cemetery,
1104 Brink Road, Germantown, MD 20876.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.