കെഎസ്ആര്‍ടിസിയിലെ ശമ്പളം: 100 കോടി അനുവദിച്ച് സര്‍ക്കാര്‍; ജീവനക്കാരുടെ അക്കൗണ്ടിലെത്താന്‍ ഓണം കഴിയും

കെഎസ്ആര്‍ടിസിയിലെ ശമ്പളം: 100 കോടി അനുവദിച്ച് സര്‍ക്കാര്‍; ജീവനക്കാരുടെ അക്കൗണ്ടിലെത്താന്‍ ഓണം കഴിയും

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിയ്ക്ക് പണം അനുവദിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരം 100 കോടി രൂപയാണ് അനുവദിച്ചത്.

ഓണത്തിന് മുന്‍പ് ശമ്പള വിതരണം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് പണം അനുവദിച്ചത് എങ്കിലും ഇതിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണ്. കാരണം ഓണം പ്രമാണിച്ച് വരുന്ന മൂന്ന് ദിവസങ്ങളിലും സംസ്ഥാനത്ത് ബാങ്ക് അവധിയാണ്. തുടര്‍ന്ന് രണ്ടാം ശനിയും, ഞായറുമാണ്. ഇങ്ങനെ ഈ ആഴ്ച അഞ്ച് ദിവസമാണ് ബാങ്ക് അവധി. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനായി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. ഒരു ദിവസം കൂടാതെ ഒരു ദിവസം കൊണ്ട് മുഴുവന്‍ ജീവനക്കാര്‍ക്കും കൊടുത്തു തീര്‍ക്കാന്‍ കഴിയുമോ എന്ന കാര്യവും സംശയമാണ്.

പൂര്‍ണമായും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും എന്ന നിബന്ധനയിലാണ് സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ക്ലസ്റ്റര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ആസ്ഥാനത്തായിരിക്കും യോഗം. ഡ്യൂട്ടി പരിഷ്‌കരണത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് എത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് എംഡി നല്‍കിയിരിക്കുന്ന നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.