ലണ്ടൻ: ബ്രിട്ടനിൽ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻ വംശജ സുയെല്ല ബ്രവർമാൻ (42) ചുമതലയേറ്റു. രണ്ടാംതവണയാണ് ഇന്ത്യൻ വംശജ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിപദത്തിലെത്തുന്നത്. നേരത്തെ പ്രീതി പട്ടേലായിരുന്നു ഈ സ്ഥാനത്തിരുന്നത്. മറ്റൊരു ഇന്ത്യൻ വംശജനായ അലോക് ശർമയും (55) ലിസ് ട്രസ് നയിക്കുന്ന പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്.
മന്ത്രിസഭയിൽ വംശീയ ന്യൂനപക്ഷങ്ങൾക്ക് മികച്ച പരിഗണനയാണ് ലഭിച്ചത്. ഘാന വംശജൻ ക്വാസി ക്വാർടെങ് ബ്രിട്ടനിലെ ആദ്യ കറുത്ത വംശജനായ ധനമന്ത്രിയും സീറ ലിയോൺ വേരുകളുള്ള ജയിംസ് ക്ലെവർലി കറുത്ത വംശജനായ ആദ്യ വിദേശകാര്യ മന്ത്രിയുമായി.
അതേസമയം, കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഒപ്പം മത്സരിച്ച ഋഷി സുനകിനെ അനുകൂലിക്കുന്നവരെ തഴഞ്ഞുവെന്ന ആരോപണം ലിസ് ട്രസ് മന്ത്രിസഭക്കെതിരെയുണ്ട്. ബോറിസ് ജോൺസൺ സർക്കാറിൽ അറ്റോണി ജനറലായിരുന്നു സുയെല്ല.
തമിഴ്നാട് സ്വദേശിനി ഉമയുടെയും ഗോവൻ സ്വദേശി ക്രിസ്റ്റി ഫെർണാൻഡസിന്റെയും മകളാണ് ബ്രേവർമാൻ. 1960-കളിൽ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ് ബ്രേവർമാന്റെ കുടുംബം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.