എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്ക; രാജ കുടുംബാംഗങ്ങള്‍ ബാല്‍മോറലിലെ കൊട്ടാരത്തിലെത്തി

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്ക; രാജ കുടുംബാംഗങ്ങള്‍ ബാല്‍മോറലിലെ കൊട്ടാരത്തിലെത്തി

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്ക. എലിസബത്ത് രാജ്ഞി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ചാള്‍സ് രാജകുമാരന്‍ നിലവില്‍ രാജ്ഞിക്കൊപ്പമുണ്ട്.

രാജ്ഞിയുടെ ആരോഗ്യ നിലയെ കുറിച്ച് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വില്യം രാജുകുമാരനും മറ്റു രാജ കുടുംബാംഗങ്ങളും ബാല്‍മോറലിലെ കൊട്ടാരത്തിലെത്തി. ജൂലൈ മുതല്‍ രാജ്ഞി ഈ വേനല്‍ക്കാല വസതിയിലാണ് താമസം.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗണ്‍സില്‍ യോഗം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് എലിസബത്ത് രാജ്ഞിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടാന്‍ തുടങ്ങിയത്. നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ട് നേരിടുന്ന 96 വയസുള്ള രാജ്ഞിയെ വ്യാഴാഴ്ച രാവിലെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ആരോഗ്യ നിലയില്‍ ആശങ്ക അറിയിച്ചത്.

ഈ വാര്‍ത്ത പുറത്തു വന്നതോടെ രാജ്യം മുഴുവന്‍ ആശങ്കാകുലരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു. പതിവ് തെറ്റിച്ച് ബാല്‍മോറല്‍ കൊട്ടാരത്തില്‍ വെച്ചാണ് ലിസ് ട്രസിനെ രാജ്ഞി ചൊവ്വാഴ്ച പ്രധാനമന്ത്രിയായി ഔദ്യോഗികമായി നിയമിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.