റൂട്ട് മാറി പറന്ന് പാകിസ്ഥാനില്‍ ലാന്‍ഡ് ചെയ്തത് എന്തിന്?.. ബംഗളൂരുവിലെത്തിയ വിമാനത്തെപ്പറ്റി അടിമുടി ദുരൂഹത

റൂട്ട് മാറി പറന്ന് പാകിസ്ഥാനില്‍ ലാന്‍ഡ് ചെയ്തത് എന്തിന്?.. ബംഗളൂരുവിലെത്തിയ വിമാനത്തെപ്പറ്റി അടിമുടി ദുരൂഹത

ബംഗളൂരു: അമേരിക്കയില്‍ നിന്നും ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്വകാര്യ വിമാനത്തെപ്പറ്റി ദുരൂഹത. യാത്രയ്ക്കിടെ റൂട്ട് മാറി പറന്ന വിമാനം പാകിസ്ഥാനില്‍ അപൂര്‍വ ലാന്‍ഡിംഗ് നടത്തിയതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

സാധാരണ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടിലൂടെയാണ് പറക്കുന്നത്. എന്നാല്‍ ഈ ചെറു വിമാനം റൂട്ട് മാറ്റി പാകിസ്ഥാന് മുകളിലൂടെയാണ് പറന്നത്. സാങ്കേതിക തകരാറോ, ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയോ, കാലാവസ്ഥാ പ്രശ്‌നങ്ങളോ കാരണം വിമാനം ഇറക്കിയതാവാമെന്നും കരുതുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കറാച്ചി വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. ഇതിന് ശേഷം വീണ്ടും പറന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്നലെ രാവിലെ എത്തിയ വിമാനത്തില്‍ ഇന്ത്യന്‍ വിസയുള്ള ആറ് അമേരിക്കന്‍ യാത്രികരാണ് ഉണ്ടായിരുന്നത്. 14 സീറ്റുകളുള്ള ജെറ്റ് വിമാനണാണിത്.

ജര്‍മ്മനിയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് ശേഷം ഏഴ് മണിക്കൂറും 19 മിനിട്ടും കൊണ്ടാണ് ബംഗളൂരുവില്‍ ലാന്‍ഡ് ചെയ്തത്. സാധാരണ ഗതിയില്‍ ഇത്രയും സമയം വേണ്ട കറാച്ചിയില്‍ നിന്ന് ഇവിടെയെത്താന്‍.

രാവിലെ 10.30ന് ഇറങ്ങിയ വിമാനത്തില്‍ ആറ് യാത്രക്കാരും എട്ടോളം ബാഗുകളും ഉണ്ടായിരുന്നു. യാത്രക്കാരുടെ പൗരത്വത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ബംഗളൂരുവില്‍ ഇറങ്ങിയത് എയര്‍ ആംബുലന്‍സല്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

വിമാനത്തില്‍ നിന്നും എട്ടോളം ബാഗുകള്‍ പുറത്ത് കൊണ്ടുവന്നതാണ് കാരണം. സാധാരണ എയര്‍ ആംബുലന്‍സുകളില്‍ ലഗേജുകള്‍ കയറ്റാറില്ല. യാത്രക്കാരെ സ്വകാര്യ ബാഗുകള്‍ കൊണ്ടു പോകുന്നതില്‍ നിന്ന് വിലക്കുന്നതാണ് കാരണം. വ്യാഴാഴ്ച രാവിലെ 11.30 ഓടെ ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ചെറുവിമാനം തിരികെ പറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.