വിദൂര, ഓണ്‍ലൈന്‍ ബിരുദവും റെഗുലറിന് തത്തുല്യം: യുജിസി

വിദൂര, ഓണ്‍ലൈന്‍ ബിരുദവും റെഗുലറിന് തത്തുല്യം: യുജിസി

ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗ്രിയെ റെഗുലര്‍ കോഴ്‌സിന് തത്തുല്യമായി കണക്കാക്കുമെന്ന് യുജിസി വ്യക്തമാക്കി. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്കും ഇത് ബാധകമാണെന്നും യുജിസി അറിയിപ്പില്‍ പറയുന്നു.

യുജിസി ചട്ടങ്ങള്‍ അനുസരിച്ച് വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളെയും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സമാനമായ രീതിയിലുള്ള വിദ്യാഭ്യാസത്തിലൂടെ നേടുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളെയും റെഗുലര്‍ കോഴ്സിന് സമാനമായി കണക്കാക്കുമെന്ന് യുജിസി സെക്രട്ടറി രജനീഷ് ജെയ്ന്‍ അറിയിച്ചു.

വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച യുജിസിയുടെ 22-ാം നിയമം അനുസരിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.