സന്ദർശകവിസയില്‍ നിന്ന് താമസവിസയിലേക്ക് മാറാം എന്ന വാർത്ത വ്യാജമെന്ന് സൗദി അറേബ്യ

സന്ദർശകവിസയില്‍ നിന്ന് താമസവിസയിലേക്ക് മാറാം എന്ന വാർത്ത വ്യാജമെന്ന് സൗദി അറേബ്യ

റിയാദ്: സന്ദർശകവിസയില്‍ രാജ്യത്ത് എത്തുന്നവർക്ക് താമസവിസയിലേക്ക് മാറാം എന്ന വാർത്ത വ്യാജമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്).

ഇത്തരം ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ടില്ല. സന്ദർശക വിസയില്‍ കഴിയുന്നവർക്ക് താമസ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്നും സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വിവരങ്ങള്‍ വന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും വ്യാജ വാർത്തകള്‍ നല്‍കുന്നവർക്കെതിരെ സൈബർ ആക്ട് പ്രകാരം കേസ് എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം 18 വയസിന് താഴെയുളള കുട്ടികളുടെ സന്ദർശക വിസ താമസ വിസയിലേക്ക് മാറ്റാന്‍ സാധിക്കും. താമസ വിസയില്‍ രാജ്യത്ത് കഴിയുന്നവരുടെ മക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.