എസ് എം വൈ എം നാഷണൽ ഫുട്ബോൾ ടൂർണമെൻ്റ് സെപ്റ്റംബർ 17 നു കോർക്കിൽ

എസ് എം വൈ എം  നാഷണൽ ഫുട്ബോൾ ടൂർണമെൻ്റ് സെപ്റ്റംബർ 17 നു കോർക്കിൽ

കോർക്ക് : അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ രണ്ടാമത് നാഷണൽ ഫുട്ബോൾ ടൂർണമെൻ്റ് സെപ്റ്റംബർ 17 ശനിയാഴ്ച കോർക്കിൽ നടക്കും.

അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും ടീമുകൾ മാറ്റുരക്കുന്ന മത്സരം കോർക്ക് മാലോ ജി.എ.എ. ക്ലബ് ആൻ്റ് സ്പോർട്സ്  കോംപ്ലക്സിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു മത്സരങ്ങൾ. എസ് എം വൈ എം എവർ റോളിങ്ങ് കപ്പിനായുള്ള മത്സരത്തിൽ ബെൽ ഫാസ്റ്റ്, ഗാൽവേ, ഡബ്ലിൻ, ആതിഥേയരായ  കോർക്ക് ടീമുകൾ മത്സരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.