ദുബായ്: ഐ ഫോണ്‍ 14 യുഎഇ വിപണിയിലെത്തി. പുതിയ പതിപ്പ് സ്വന്തമാക്കാന്‍ നൂറുകണക്കിന് പേരാണ് ദുബായ് മാളിലെ ഷോറൂമിലെത്തിയത്.
രാവിലെ 8 മണിയോടെ ഉപഭോക്താക്കളുടെ നീണ്ട നിര ഷോറൂമിന് പുറത്ത് ദൃശ്യമായിരുന്നു.ഐഫോണിന്‍റെ ഓരോ പുതിയ പതിപ്പ് ഇറങ്ങുമ്പോഴും സ്വന്തമാക്കുന്ന പലരും ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ദുബായിലെ ഒരു മീഡിയ കമ്പനിയില്‍ ഐടി മാനേജരായി ജോലി ചെയ്യുന്ന അബ്ദുള്‍ റഫീക്ക് 256 ജിബിയുടെ രണ്ട് ഐ ഫോണ്‍ പ്രോകളാണ് വാങ്ങിച്ചത്.
4എസ് മുതല്‍ എല്ലാ ലോഞ്ച് ഇവന്‍റുകളിലും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണയാണ് വരിയില്‍ ഒന്നാമതെത്തുന്നത് എന്നും അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു.റിസർവേഷന്‍ ലഭിക്കാത്ത പലരും നാല് മണിക്കുതന്നെ ദുബായ് മാളിലെത്തിയിരുന്നു. ഒന്നില്‍ കൂടുതല്‍ ഐഫോണുകള്‍ വാങ്ങാനെത്തിയവരും നിരവധിയാണ്.
എത്തിസലാത്തും ഡുവും വിവിധ പ്ലാനുകളില്‍ ഐഫോണ്‍ 14 വാങ്ങാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഐഫോണ്‍ 14 നും പ്രൊ മാക്സും മാസം 197 ദിർഹത്തിനും 215 ദിർഹത്തിനും വാങ്ങാം. 12,18,24 മാസങ്ങളിലേക്ക് ഇത്തരത്തില്‍ കരാറുകള്‍ ലഭ്യമാണ്.
ഐ ഫോണ്‍ 14 പ്ലസ് , ഐഫോണ്‍ 14 എന്നിവ യഥാക്രമം മാസം 174 ദിർഹവും 155 ദിർഹവും നല്‍കി സ്വന്തമാക്കാം. എത്രമാസത്തേക്കാണോ കരാർ അത് പ്രകാരം ഓരോ മാസം അടയ്ക്കേണ്ട തുകയിലും വ്യത്യാസമുണ്ടാകും. വാറ്റും നല്‍കണം.
ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രൊ, ഐഫോണ്‍ 14 പ്രൊ മാക്സ്, എന്നിവ നിലവില്‍ യുഎഇ വിപണിയിയില്‍ ലഭ്യമാണ്. ഐഫോണ്‍ 14 പ്ലസ് ഒക്ടോബർ 7 നാണ് യുഎഇ വിപണിയിലെത്തുക.
3399 ദിർഹം മുതലാണ് ഐഫോണ്‍ 14 ന്‍റെ വില ആരംഭിക്കുന്നത്. പ്ലസ് വില 3799 ദിർഹം മുതലാണ്. ഐ ഫോണ്‍ പ്രൊയ്ക്ക് 4299 ദിർഹവും, ഐഫോണ്‍ പ്രൊ മാക്സിന് 4699 ദിർഹവുമാണ് ആരംഭവില. 128,256,512 ജിബി യില്‍ ഫോണ്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.