ഖ്നൗ: ജീവനൊടുക്കിയ സന്യാസി മഹന്ത് നരേന്ദ്ര ഗിരിയുടെ മുറിയില്‍ പരിശോധന നടത്തിയ സിബിഐ സംഘം ഞെട്ടി. മൂന്നു കോടി രൂപ, 50 കിലോ സ്വര്‍ണം, 13 തിരകള്‍, 900 കിലോ നെയ്യ്, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍, പ്രമാണങ്ങള്‍ തുടങ്ങിയവയാണ് മുറി.ിലുണ്ടായിരുന്നത്.
ബാഗംബരി മഠത്തിലെ സീല്‍ ചെയ്ത മുറി സിബിഐ സംഘം തുറന്ന് പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. മഹന്ത് നരേന്ദ്രഗിരി മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് പരിശോധന. കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു സീല്‍ ചെയ്ത റൂം സിബിഐ സംഘം തുറന്നത്.
മഹന്ത് ബല്‍ബീര്‍ ഗിരിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മഠത്തിലുള്ള പണവും മറ്റു വസ്തുക്കളും കേസില്‍പ്പെട്ടവയല്ലെന്നും അവ മഠത്തിന് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പണവും സ്വര്‍ണവും മറ്റു രേഖകളും പരിശോധിച്ച് തിട്ടപ്പെടുത്തിയശേഷം മഠം അധികൃതര്‍ക്ക് തന്നെ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20 നാണ് 62 കാരനായ അഖില ഭാരതീയ അഖാര പരിഷത് പ്രസിഡന്റ് കൂടിയായ മഹന്ത് നരേന്ദ്ര ഗിരിയെ പ്രയാഗ് രാജിലെ മഠത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് യു.പി സര്‍ക്കാര്‍ മഹന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.
സിബിഐ അന്വേഷണത്തില്‍ നരേന്ദ്ര ഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരിയെയും കൂട്ടാളികളായ ആദ്യ തിവാരി, സന്ദീപ് തിവാരി എന്നിവരെയും ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
മഹന്തിന്റെ അപകീര്‍ത്തികരമായ ശബ്ദസന്ദേശം പരസ്യപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മഹന്ത് നരേന്ദ്ര ഗിരി ജീവനൊടുക്കിയതെന്നാണ് സിബിഐ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.