കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; മുന്‍ എംഎല്‍എ അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം; മുന്‍ എംഎല്‍എ അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍  സ്ഥാനാര്‍ത്ഥി

തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അനില്‍ അക്കര മത്സരിക്കുന്നത്. മണ്ഡലം ഉപ സമിതിയാണ് അനില്‍ അക്കരയുടെ പേര് ശുപാര്‍ശ ചെയ്തത്.

2000 മുതല്‍ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്തില്‍ അംഗമായിരുന്നു അദേഹം. 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റും 2003 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന അവാര്‍ഡുകള്‍ അനില്‍ അക്കര പ്രസിഡന്റായിരുന്ന കാലത്ത് ലഭിച്ചിട്ടുണ്ട്.

2010 ല്‍ ജില്ലാ പഞ്ചായത്തിലേക്കാണ് അനില്‍ അക്കര മത്സരിച്ചത്. രണ്ടര വര്‍ഷം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2016 ലാണ് വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചത്. 45 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. 2021 ല്‍ 15,000 വോട്ടിന് അതേ മണ്ഡലത്തില്‍ പരാജയപ്പെട്ടു.

ലൈഫ് മിഷന്‍ ഉള്‍പ്പെടെ പിണറായി സര്‍ക്കാരിനെതിരായുള്ള പല വിവാദങ്ങളും ഉയര്‍ത്തിക്കൊണ്ടു വന്നത് ഇനില്‍ അക്കരെയാണ്. ഇനി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന തീരുമാനം അന്ന് അദേഹം അറിയിച്ചിരുന്നു. ഇപ്പോള്‍ വളരെ അപ്രതീക്ഷിതമായാണ് അനില്‍ അക്കരയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.