തട്ടിക്കൊണ്ടുപോയതായി സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം, പെണ്‍കുട്ടിയെകണ്ടെത്തി ഷാർജ പോലീസ്

തട്ടിക്കൊണ്ടുപോയതായി സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം, പെണ്‍കുട്ടിയെകണ്ടെത്തി ഷാർജ പോലീസ്

ഷാർജ: സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അഭ്യൂഹം ഉയർന്നതോടെ പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമായി ഷാർജ പോലീസ്.

പെണ്‍കുട്ടിയെ കണ്ടെത്തിയതായി ഷാ‍ർജ പോലീസ് ട്വിറ്ററില്‍ അറിയിച്ചു. കുടുംബവുമായുളള തർക്കത്തെ തുടർന്നാണ് പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ട് പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും ഷാർജ പോലീസ് ട്വിറ്ററില്‍ അറിയിച്ചു.

തട്ടിക്കൊണ്ടുപോയതാണെന്നുളള സംശയത്തില്‍ പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. വിവരം ലഭിച്ചയുടനെ അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ ഒമർ അഹമ്മദ് ബു അൽ സൗദ് പറഞ്ഞു.പെണ്‍കുട്ടിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.