കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ ദേശീയതല സംഗമവും സെമിനാറും മെക്സിക്കോയിൽ

കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ ദേശീയതല സംഗമവും സെമിനാറും മെക്സിക്കോയിൽ

മെക്സിക്കോ: കരിസ്മാറ്റിക് കാത്തലിക് റിന്യൂവൽ (CCR)മുന്നേറ്റത്തിന്റെ ദേശീയതല സംഗമവും സെമിനാറും സെപ്റ്റംബർ 16 മുതൽ 18 വരെ മെക്സിക്കോയിൽ വെച്ച് നടത്തി. അന്തർദേശീയ കാരിസ് അംഗം ഷെവ. സിറിൾ ജോൺ സെമിനാറിനു നേതൃത്വം നൽകി.

നവീകരണ മുന്നേറ്റത്തിന്റെ ശുശ്രൂഷകരിൽ ആത്മാവിന്റെ അനുഭവം പുനരുജ്ജീവിപ്പിക്കുക, അങ്ങനെ അവർ യേശുവിന്റെ യഥാർത്ഥ ശിഷ്യന്മാരും മിഷനറിമാരുമായി ലോകത്തിന്റെ വെളിച്ചവും ഉപ്പുമായി ജീവിക്കുകയും അങ്ങനെ സുവിശേഷം ലോകമെമ്പാടും അറിയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർനടത്തപ്പെട്ടത്..

സെമിനാറിലെ എല്ലാ വിഷയങ്ങളും പൗലോസ് അപ്പസ്തോലൻ തന്റെ ശിഷ്യനായ തിമോത്തിയോസിന് എഴുതിയ കത്തുകളിൽ നിന്ന് എടുത്തതായിരുന്നു.

സെമിനാറിന്ഷെ നേതൃത്വം നൽകിയ ഷെവലിയാർ സിറിൾ ജോണിന്റെ അനുഭവ സാക്ഷ്യം പരിപാടികൾക്ക് പുതിയ ആത്മീയ ഉണർവേകി.

"ഞാനൊരു സാധാരണ ഞായറാഴ്ച കത്തോലിക്കൻ മാത്രമായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ എനിക്ക് ജോലി ഉണ്ടായിരുന്നു," ഷെവലിയർ സിറിൽ ജോൺ തന്നെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “മന്ദോഷ്‌ണമായ” (വെളി 3:15, 16) എന്ന വാക്ക് എനിക്ക് ബാധകമായിരുന്നു. ആ സാഹചര്യത്തിൽ നിന്നാണ് കർത്താവ് എന്നെ തിരഞ്ഞെടുത്തത് (യോഹന്നാൻ 15:16), കാരണം, അവന് എന്നെക്കുറിച്ച് ഒരു കൃത്യമായ പദ്ധതി ഉണ്ടായിരുന്നു," സിറിൾ ജോൺ പറഞ്ഞു.

1993-ൽ ഇടവക പ്രാർത്ഥനാ ഗ്രൂപ്പിന്റെ നേതാവായി അദ്ദേഹം തന്റെ സേവക നേതൃത്വത്തിന്റെ റോൾ ആരംഭിച്ചു. ആറു വർഷം (1994-2000) രൂപതാ സേവന ടീമിന്റെ ചെയർമാനായിരുന്നു; ഇന്ത്യയിലെ CCR-ന്റെ നാഷണൽ സർവീസ് ടീമിലെ അംഗം (1995-1998); നാഷണൽ സർവീസ് ടീം ഓഫ് ഇന്ത്യയുടെ ചെയർമാൻ (2001-2010); ഇന്റർനാഷണൽ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ സർവീസസ് (ICCRS) അംഗവും (2004-2007) അതിന്റെ വൈസ് പ്രസിഡന്റും (2007-2015), ഐസിസിആർഎസ് സബ് കമ്മിറ്റി ഫോർ ഏഷ്യ-ഓഷ്യാനിയ (ഐഎസ്എഒ) (2006-2019) ചെയർമാനുമായിരുന്നു.

ഫ്രാൻസിസ് മാർപ്പാപ്പയുടെ വ്യക്തിപരമായ മുൻകൈയിൽ 2018-ൽ സ്ഥാപിതമായകാരിസ് ഇന്റർനാഷണൽ സർവീസ് ഓഫ് കമ്മ്യൂണിയൻ അംഗമായതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നു അദ്ദേഹം പറയുന്നു. തുടർന്ന് ഇന്ത്യയിലും ഏഷ്യാ മേഖലയിലും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.

മധ്യസ്ഥ പ്രാർത്ഥനയിലുള്ള സ്വാധീനമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, പ്രത്യേകിച്ച് പ്രവാചക മധ്യസ്ഥത. പ്രവാചക മധ്യസ്ഥതയെക്കുറിച്ച് അദ്ദേഹം പഠനങ്ങൾ നടത്തുകയും ലോകമെമ്പടുമുള്ള സഭയിൽ അംഗീകരിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ പരിശീലന കോഴ്‌സുകൾ നടത്തുന്നതിന് അദ്ദേഹം നിരവധി രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്.

1993-ൽ താൻ പങ്കെടുത്ത ഒരു വളർച്ചാധ്യാനമാണ് തന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതെ ന്ന് സിറിൾ ജോൺ പറയുന്നു.

ആത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ടവർ, വരൂ, നമുക്ക് വിശുദ്ധ കുർബാന ആഘോഷിക്കാം, ഇന്ത്യയിലെ കാത്തലിക് കരിസ്മാറ്റിക് നവീകരണം - ഒരു വിലയിരുത്തൽ, വിശുദ്ധ കരങ്ങൾ ഉയർത്തി പ്രാർത്ഥിക്കുക, പ്രവാചക മധ്യസ്ഥത എന്നീ അഞ്ച് പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം . ഈ പുസ്തകങ്ങളിൽ ചിലത് 16 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

200 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു റിട്രീറ്റ് സെന്റർ ജീവൻ ജ്യോതി ആശ്രമം എന്ന പേരിൽ ഡൽഹിയിൽ സ്ഥാപിച്ചത് അദ്ദേഹത്തിന് ലഭിച്ച വ്യക്തിപരമായ പ്രചോദനത്തിന്റെ അടിസ്ഥാനത്തിലാണ്. പാരിഷ് കൗൺസിൽ അംഗം, രൂതാ പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിലും അദ്ദേഹം ഡൽഹി അതിരൂപതയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ പാർലമെന്റിന്റെ ലോവർ ഹൗസ് ലോക്‌സഭാ സെക്രട്ടേറിയറ്റിൽ 34 വർഷത്തോളം സേവനമനുഷ്ഠിച്ച സിറിൽ 2016ൽ ജോയിന്റ് സെക്രട്ടറിയായും പ്രോട്ടോക്കോൾ മേധാവിയായും വിരമിച്ചു.

രൂപതാ, ദേശീയ, ഭൂഖണ്ഡ, അന്തർദേശീയ തലങ്ങളിൽ, പ്രത്യേകിച്ച് സിസിആർ മുഖേന, സഭയ്‌ക്ക് നൽകിയ വിശിഷ്ട സേവനത്തിനാണ് ഫ്രാൻസിസ് മാർപ്പാപ്പ 2021 ൽ സിറിൽ ജോണിന് ഷെവലിയാർ ബഹുമതി നൽകി ആദരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.