ജയ്‌പൂർ : കോടിക്കണക്കിന് ഉപയോക്താക്കളാണ് ഇന്ന് ഇൻസ്റ്റഗ്രാമിനുള്ളത്. ഇൻസ്റാഗ്രാമിൽ ഗുരുതരമായ ബഗ്ഗ് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ വിദ്യാർത്ഥി നീരജ് ശർമ്മ. ഇതിന് പാരിതോഷികമായി ജയ്‌പൂർ സ്വദേശിയായ നീരജിന് 38 ലക്ഷം രൂപയാണ് ലഭിച്ചത്. ലോഗിൻ ഐഡിയും പാസ്‌വേഡും ഇല്ലാതെ തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടിൽ കയറി മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതായിരുന്നു ബഗ്ഗ്. ഈ കണ്ടെത്തലിലൂടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതെ രക്ഷിച്ചിരിക്കുകയാണ് നീരജ്.
ഗുരുതരമായ പ്രശ്നം കണ്ടെത്തിയ ശര്‍മ്മ ഇത് ഇൻസ്റാഗ്രാമിന്റെയും ഫെസ്ബുക്കിന്റെയും ശ്രദ്ധയിൽ പെടുത്തി. പ്രശ്നം പഠിച്ചശേഷം ശരിയാണെന്ന് കണ്ടെത്തിയ ടീം വിദ്യാർഥിക്ക് 38 ലക്ഷം രൂപ പ്രതിഫലം നല്‍കുകയായിരുന്നു. ഉടൻ തന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ പ്രശ്നം കണ്ടെത്താൻ ശ്രമം തുടങ്ങിയത്. ഏറെ കഠിനമായ ശ്രമത്തിന് ശേഷം ജനുവരി 31 ന് രാവിലെ ഈ ബഗ്ഗ് കണ്ടെത്തുകയും അന്ന് രാത്രി തന്നെ ഈ പ്രശ്നത്തെക്കുറിച്ച് ഫെയ്സ്ബുക്കിലേക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം തിരിച്ച് ഡെമോ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ട് മറുപടി ലഭിക്കുകയും ചെയ്തു. ആവശ്യപ്പെട്ടത് പ്രകാരം തന്നെ അക്കൗണ്ടിൽ പാസ്‌വേഡ് ഉപയോഗിക്കാതെ കയറി റീൽസിന്റെ തമ്പ്നെയിൽ മാറ്റി കാണിച്ചുകൊടുത്തു. അഞ്ച് മിനുട്ടാണ് നീരജ് ഇതിനായി എടുത്തത്. റിപ്പോർട്ട് പഠിച്ച് ശരിയാണെന്ന് മനസിലാക്കിയ ഫേസ്‌ബുക്കിൽ നിന്ന് മേയ് 11 ന് രാത്രി 45,000 ഡോളർ അതായത് ഏകദേശം 35 ലക്ഷം രൂപ പ്രതിഫലം നൽകിയതായി അറിയിച്ചു കൊണ്ട് നീരജിന് മറുപടിയും ലഭിച്ചു. മാത്രവുമല്ല പ്രതിഫലം നൽകാൻ നാല് മാസത്തെ കാലതാമസം എടുക്കും. അതുകൊണ്ട് ഫേസ്‌ബുക്ക് 4500 ഡോളർ അതായത് ഏകദേശം 3 ലക്ഷം രൂപയും നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.