ലക്നൗ: വഖഫ് ബോര്‍ഡിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളെക്കുറിച്ച് അന്വേഷിക്കാന്‍ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. വസ്തുവകകളെക്കുറിച്ച് സര്‍വ്വേ നടത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സര്‍വ്വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രയാഗ്രാജിലെ ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേത് ആണെന്ന അവകാശവാദവുമായി വഖഫ് ബോര്‍ഡ് രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വേ നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഇത് സംബന്ധിച്ച് ന്യൂനപക്ഷ കമ്മീഷന്‍, ഷിയ സുന്നി വഖഫ് ബോര്‍ഡ്, റവന്യൂ വകുപ്പ് എന്നിവയ്ക്ക് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചിട്ടുണ്ട്. അടുത്തിടെയായി ക്ഷേത്ര ഭൂമികളില്‍ ഉള്‍പ്പെടെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പുറമേ ഭൂമി ഇടപാടുകളില്‍ വഖഫ് ബോര്‍ഡ് ചട്ടങ്ങള്‍ മറികടക്കുന്നതായും വ്യക്തമായിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.