ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ; ഗെഹ്‌ലോട്ട് തിങ്കളാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും

ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ; ഗെഹ്‌ലോട്ട് തിങ്കളാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. നിഷ്പക്ഷമായിരിക്കും തെരഞ്ഞെടുപ്പെന്ന് തന്നെ സന്ദര്‍ശിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രിയും മത്സരാര്‍ത്ഥിയുമായ അശോക് ഗെഹ്‌ലോട്ടിനോട് സോണിയാ ഗാന്ധി വ്യക്തമാക്കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഗാന്ധികുടുംബത്തിന്റെ പിന്തുണ ഗെഹ്‌ലോട്ടിനാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഗെഹ്‌ലോട്ടിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതും സോണിയാ ഗാന്ധി തന്നെയാണ്. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന് ആദ്യം വ്യക്തമാക്കിയ ഗെഹ്‌ലോട്ട് പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. രാഹുല്‍ ഗാന്ധി മത്സരത്തിനില്ലെങ്കില്‍ മാത്രം ഗെഹ്‌ലോട്ട് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകാരില്‍ പ്രധാനിയാണ് അശോക് ഗെഹ്‌ലോട്ട്. ശശി തരൂര്‍ എപിയും മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവിനായി ഒന്‍പതോളം പിസിസികളും യുവ നേതാക്കളും ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂല സൂചന രാഹുല്‍ നല്‍കുന്നില്ല. രാഹുല്‍ മത്സരരംഗത്ത് ഇല്ലെങ്കില്‍ മാത്രമേ തരൂര്‍ മത്സരിക്കുകയുള്ളു. അല്ലെങ്കില്‍ മനീഷ് തിവാരിയായിരിക്കും തരൂരിന്റെ സ്ഥാനത്ത് മത്സരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.