ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ നല്‍കുന്നു; തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സഹായവും: പോപുലര്‍ ഫ്രണ്ടിനെതിരെ എന്‍.ഐ.എ

ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ നല്‍കുന്നു; തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സഹായവും: പോപുലര്‍ ഫ്രണ്ടിനെതിരെ എന്‍.ഐ.എ

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ). ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് പിഎഫ്‌ഐ പിന്തുണ നല്‍കുന്നുണ്ടെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സഹായം നല്‍കുന്നുണ്ടെന്നും എന്‍.ഐ.എ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സായുധ പരിശീലനം നല്‍കുന്നതിന് പി.എഫ്.ഐ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും നിരോധിത സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയ എന്‍.ഐ.എ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ സംഭവവും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫണ്ടിന്റെ 93 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍.ഐ.എ അറിയിച്ചു.കസ്റ്റഡിയിലെടുത്തവരില്‍ 45 പേരെ അറസ്റ്റ് ചെയ്തതായും അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വ്യക്തമാക്കി. കേരളത്തില്‍ രണ്ട് കേസുകളില്‍ 19 പേരെ അറസ്റ്റ് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.