തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്‍പിലിട്ട് പിതാവിനെ മര്‍ദ്ദിച്ച ജീവനക്കാരെ ഇനിയും അറസ്റ്റ് ചെയ്യാതെ പൊലീസ്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികള്‍ക്കായി ഇരുട്ടില്‍ തപ്പുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസിലെ പ്രതികളായ നാല് പേരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലാകാതിരിക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങളിലാണ് പ്രതികള്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് പൊലീസ് ഇവരെ പിടികൂടാതിരിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ ആകെ അഞ്ച് പ്രതികളാണ് ഉള്ളത്.
കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്. ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി മിലന്‍ ഡോറിച്ച് എന്നിവരാണ് ആമച്ചല്‍ സ്വദേശിയായ പ്രേമനനെയും മകളെയും ആക്രമിച്ചത്.
സംഭവത്തില്‍ മെക്കാനിക്ക് ആയ അജിയെയും ഇന്നലെ പ്രതി ചേര്‍ത്തിരുന്നു. എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് അജിയെ പ്രതി ചേര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അജിയ്ക്കെതിരെ കേസ് എടുക്കാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.