കുറഞ്ഞ ചെലവിൽ വരുമാനം നേടാം... കൂൺ കൃഷിയിലൂടെ

കുറഞ്ഞ ചെലവിൽ വരുമാനം നേടാം... കൂൺ കൃഷിയിലൂടെ

ഏറ്റവും ആരോഗ്യപ്രദമായ ഒരു ഭക്ഷ്യ ഉൽപന്നമാണ് കൂൺ. വിപണിയിൽ കൂണിന് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. വീടുകളിൽ കുറഞ്ഞ ചെലവിൽ വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന ഉൽപ്പന്നം കൂടിയാണ് കൂൺ. ഏറ്റവും കുറഞ്ഞ ചെലവിൽ വലിയ വരുമാനം ഈ കൃഷിയിലൂടെ നമുക്ക് നേടാം. ഈ കൃഷി എങ്ങനെ ചെയ്യാമെന്ന് നമുക്ക് പരിചയപ്പെടാം.

സ്പോൺ എന്ന കൂൺ വിത്താണ് ഇതിനായി നമ്മൾ തിരഞ്ഞെടുക്കേണ്ടത്. എല്ലാ ജില്ലയിലെയും കെവികെ യിൽ നിന്നും വിത്ത് ലഭിക്കും. ഒരു പാക്കറ്റ് വിത്തിന് 30 രൂപയാണ് വില. ഓൺലൈനിലും വിത്ത്  ലഭ്യമാണ്. 250 ഗ്രാം അല്ലെങ്കിൽ 300 ഗ്രാം അടങ്ങിയ ഒരു പാക്കറ്റ് വിത്ത് കൊണ്ട് രണ്ട് ബെഡുകൾ നിറയ്ക്കാൻ സാധിക്കും.

കൂൺ കൃഷിക്കായി ബെഡ് നിർമിക്കാൻ മാധ്യമമായി വൈക്കോലാണ് ഉപയോഗിക്കാവുന്നത്. അണുനശീകരണം നടത്തിയ ശേഷം മാത്രമേ വൈക്കോൽ കൃഷിക്കായി എടുക്കാൻ പാടുള്ളൂ. അതിനായി വൈക്കോൽ പുഴുങ്ങി എടുക്കാം. പുഴുങ്ങിയെടുക്കുന്നതിലൂടെ വൈക്കോലിലെ അണുക്കൾ നശിക്കും. പിന്നീട് വെള്ളം തോർന്ന ശേഷം ബെഡ് നിറക്കാവുന്നതാണ്.

പാക്കറ്റിലെ വിത്ത് ആദ്യം രണ്ടു തുല്യ ഭാഗങ്ങളായി തിരിക്കാം. അതിൽ ഒരു ഭാഗം ഒരു ബെഡിനും മറ്റൊരു ഭാഗം മറ്റൊരു ബെഡിനുമായി ഉപയോഗിക്കാം. ശേഷം ബെഡ് നിർമിക്കാനുള്ള കവർ എടുക്കാം ഇതിനായി 12 ഇഞ്ച് വീതിയും 24 ഇഞ്ച് നീളവുമുള്ള കവറാണ് എടുക്കേണ്ടത്. കവറിന്റെ അടഞ്ഞ വശം ഞുറിഞ്ഞെടുത്ത് റബർ ബാൻഡ് ഇട്ട് വയ്ക്കാം. റബർബാൻഡ് ഇട്ട വശം അകത്താകുന്ന വിധം കവർ തിരിച്ചെടുക്കാം.

ഇനി ബെഡ് നിറയ്ക്കാൻ ആരംഭിക്കാം. നാല് തട്ടായാണ് വിത്ത് ബെഡിൽ നിറയ്ക്കേണ്ടത്. അതിലെ ആദ്യത്തെ തട്ടിനായി അല്പം വിത്ത് കവറിനുള്ളിൽ എല്ലാ വശത്തും വിതറുക. ശേഷം അണുവിമുക്തമാക്കിയ വൈക്കോൽ വട്ടത്തിൽ ചുറ്റി വിത്തിനു മുകളിലേക്ക് വയ്ക്കാം. ഇനി അടുത്ത തട്ടിനായി വിത്തുകൾ വൈക്കോലിനു മീതെ നിറയ്ക്കാം വിത്തുകൾ വശങ്ങളിൽ മാത്രമായി നിറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി അടുത്തഘട്ട വൈക്കോൽ നിറക്കുക ശേഷം വീണ്ടും വശങ്ങളിലായി വിത്തുകൾ വിതറാം അങ്ങനെ നാലു തട്ടിലായി വിത്തുകൾ നിറയ്ക്കണം.

നാല് തട്ടും നിറച്ച ശേഷം കവർ റബ്ബർ ബാൻഡ് ഉപയോഗിച്ച് വാ ഭാഗം ക്ലോസ് ചെയ്യാം. ബെഡിന് ഇനി ഓരോ ദ്വാരം നൽകണം. അതിനായി ഡെറ്റോൾ ഉപയോഗിച്ച് അണുവിമുക്തമാക്കിയ സൂചി ഉപയോഗിക്കാം.

കൂൺ ബെഡ് ഇനി ഏതെങ്കിലും ഒരു ഇരുട്ട് മുറിയിൽ തൂക്കിയിടാം. 15 ദിവസത്തിനുശേഷം ബ്ലേഡ് ഉപയോഗിച്ച് കവറിന് ചുറ്റും വരയണം. ഇനിമുതൽ മൂന്ന് നേരവും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. 20 ദിവസം പൂർത്തിയാകുമ്പോഴേക്കും കൂണുകൾ വിളവെടുക്കാൻ തയ്യാറാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.