സ്ഥലം പിടിച്ചെടുത്തതില്‍ മനംനൊന്ത് മധ്യവയസ്‌കന്‍ ജീവനൊടുക്കി; പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ലോക്കല്‍ സെക്രട്ടറിക്കുമെതിരെ ആത്മഹത്യ കുറിപ്പ്

സ്ഥലം പിടിച്ചെടുത്തതില്‍ മനംനൊന്ത് മധ്യവയസ്‌കന്‍ ജീവനൊടുക്കി; പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ലോക്കല്‍ സെക്രട്ടറിക്കുമെതിരെ ആത്മഹത്യ കുറിപ്പ്

പത്തനംതിട്ട: പെരുനാട് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യ കുറിപ്പ്. മടുത്തുമൂഴി സ്വദേശിയും സിപിഎം അനുഭാവിയുമായ ബാബു മേലേതിലാണ് തൂങ്ങി മരിച്ചത്.

പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഞായറാഴ്ച രാവിലെയാണ് വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.

വെയിറ്റിങ് ഷെഡിനായി പഞ്ചായത്ത് ബലമായി രണ്ട് സെന്റ് സ്ഥലം പിടിച്ചെടുത്തു എന്നാണ് ആരോപണം. കത്തിലെ കയ്യക്ഷരം ബാബുവിന്റെ തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

എന്നാല്‍ ആരോപണത്തില്‍ യാഥാര്‍ത്ഥ്യമില്ലെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ പ്രതികരിച്ചത്. പഴയ വെയിറ്റിങ് ഷെഡ് പൊളിച്ചു പണിയാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. ബാബു സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം ഉന്നയിച്ചപ്പോള്‍ ആ സ്ഥലം അളന്ന് കൊടുത്ത് വിഷയം അവസാനിപ്പിച്ചിരുന്നതായും റോബിന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.