ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള 2296 പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഒക്ടോബര്‍ 16നാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. പത്തുവര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് പൊളിറ്റ് ബ്യൂറോയിലേക്കുള്ള 25 അംഗങ്ങളെ തിരഞ്ഞെടുക്കുക. നിര്‍ണായക തീരുമാനമെടുക്കുന്ന വിഭാഗം എന്നതാണ് പൊളിറ്റ് ബ്യൂറോയുടെ പ്രാധാന്യം.
രാജ്യത്തെ പാര്‍ട്ടി ഘടകങ്ങള്‍ യോഗം ചേര്‍ന്ന് 2296 പ്രതിനിധികളെ തിരഞ്ഞെടുത്തെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി.വി. ചാനലായ സി.സി.ടി.വി ഞായറാഴ്ച അറിയിക്കുകയായിരുന്നു. സ്ത്രീകളും വംശീയ ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും പ്രതിനിധികളം ഉണ്ട്. പാര്‍ട്ടി ഭരണഘടനയ്ക്കും പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും വിധേയരായിരിക്കണം ഈ പ്രതിനിധികളെല്ലാമെന്നും ചാനല്‍ പറഞ്ഞു.
2296 പ്രതിനിധികള്‍ ചേര്‍ന്ന് കേന്ദ്ര കമ്മിറ്റിയിലേക്കുള്ള 200 അംഗങ്ങളെ തിരഞ്ഞെടുക്കും. കേന്ദ്ര കമ്മിറ്റിയാണ് പൊളിറ്റ് ബ്യൂറോയിലെ 25 അംഗങ്ങളേയും അധികാര കേന്ദ്രമായ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങളെയും തിരഞ്ഞെടുക്കുക. ഏഴുപേരാണ് നിലവില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലുള്ളത്.
ഒക്ടോബര്‍ 16നു തുടങ്ങുന്ന കോണ്‍ഗ്രസ് എത്ര ദിവസമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷി ജിന്‍പിങ് മൂന്നാമതും പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതിനുമുമ്പ് ആരും തുടര്‍ച്ചയായി മൂന്നുവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. രണ്ടുവട്ടം മാത്രം പ്രസിഡന്റ് പദവി എന്ന രീതി 2018ല്‍ ഷി എടുത്തുകളഞ്ഞിരുന്നു. ഇതോടെ ആജീവനാന്തകാലം അധികാരത്തില്‍ തുടരാന്‍ ഷിക്കു വഴിതെളിഞ്ഞു. മാവോ സെ തുങ്ങിനെപ്പോലെ മറ്റൊരു ഏകാധിപതി ചൈനയിലുണ്ടാകാതിരിക്കാന്‍ 1980തുകളില്‍ പ്രസിഡന്റ് ഡെങ് സിയാവോ പിങ്ങാണ് കാലാവധി രണ്ടുതവണയായി നിജപ്പെടുത്തിയത്.
ഷിയുടെ അധികാരത്തിനു വെല്ലുവിളിയുണ്ടെന്നും അദ്ദേഹത്തെ അട്ടിമറിച്ചെന്നും ശനിയാഴ്ച അഭ്യൂഹം പരന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.