ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20; ഇന്ത്യന്‍ ടീം ഇന്ന് കാര്യവട്ടത്തെത്തും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20; ഇന്ത്യന്‍ ടീം ഇന്ന് കാര്യവട്ടത്തെത്തും

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്ന് കാര്യവട്ടത്തെത്തും. വൈകിട്ട് 4.30നാണ് രോഹിത് ശര്‍മയും സംഘവും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുക. ഈ മാസം 28 നാണ് മത്സരം.

ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം വൈകിട്ട് അഞ്ച് മണിക്ക് പരിശീലനത്തിന് ഇറങ്ങും. ആവേശത്തിന്റെ തിരി കൊളുത്തിയാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നലെ രാജനഗരിയില്‍ പറന്നിറങ്ങിയത്.

ഇന്ന് ഇന്ത്യന്‍ ടീം കൂടി എത്തുന്നതോടെ കാര്യവട്ടത്തിന്റെ ആവേശം ഉയരും. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിയ്ക്കുന്നത്.

കേരളത്തിൽ നടന്ന മൂന്ന് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്. ടിക്കറ്റുകള്‍ ഏറെക്കുറെ വിറ്റഴിഞ്ഞതിനാല്‍ സ്റ്റേഡിയം നിറയുമെന്ന കാര്യത്തില്‍ സംശയമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.